ആലപ്പുഴ: രാഷ്‌ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും അവരുടെ ഏജന്റുമാരും തെരഞ്ഞെടുപ്പ് പ്രചാരകന്‍മാരും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ അന്തരീക്ഷ താപനില തീവ്രമായിട്ടുള്ള സമയത്ത് നടത്താതിരിക്ക ാന്‍ ശ്രമിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കടുത്ത വേനലില്‍ പൊതുയോഗങ്ങള്‍ നടത്തുന്ന സ്ഥലത്ത് ആവശ്യത്തിന് തണലും കുടിവെള്ള സൗകര്യവും വൈദ്യ സഹായവും ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുളളതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു.
















