തലശ്ശേരി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. ചിറക്കര കെടിപി മുക്കിലെ ഞള്ളില്‍ വീട്ടില്‍ കെ.പി.പ്രജേഷാണ് തലശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. കെ.എല്‍ 13 എം 5044 നമ്പര്‍ ഹീറോ ഹോണ്ട ബൈക്കാണ് ബുധനാഴ്ച രാത്രി മോഷ്ടക്കപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ വീടിന് സമീപത്തുള്ള അഷറഫ് എന്നയാളുടെ ബൈക്കും മോഷണം പോയിരുന്നു. എന്നാല്‍ പിന്നീട് മാഹിയില്‍ നിന്നും ഇത് കണ്ടെത്തുകയായിരുന്നു. കൂടാതെ തലശ്ശേരിയില്‍ നിന്നും മോഷ്ടിക്കപ്പെട്ട ഓട്ടോറിക്ഷ മട്ടന്നൂരില്‍ നിന്നും പിടികൂടിയിരുന്നു.
















