കൊച്ചി: പെരുമ്പാവൂരില്‍ കൊലപ്പെട്ട ജിഷയുടെ കുടുംബത്തിന് കൈത്താങ്ങൊരുക്കി എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം. ജിഷയുടെ കുടുംബത്തിന് വിവിധ മേഖലകളില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായം ഒരുമിപ്പിക്കാന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് അദ്ദേഹം. ഇന്നലെ രാത്രി പത്രണ്ടരയ്ക്ക് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിരവധി അളുകളാണ് പെരുമ്പാവൂരില്‍ എത്തി അമ്മയെ സന്ദര്‍ശിക്കുന്നത്. ആ കുടുംബത്തെ സഹായിക്കണമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്. ജില്ലാ കളക്ടര്‍ രാജമാണിക്യത്തിന്റെയും ജിഷയുടെ അമ്മ രാജേശ്വരിയുടെയും പേരില്‍ സ്റ്റേറ്റ് ബാങ്കിലാണ് അക്കൗണ്ട് തുറന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജിഷയുടെ കുടുംബത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായം ഒരുമിപ്പിക്കാന്‍ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Account No: 35748602803
Name: The District Collector,
Ernakulam & Mrs.K.K.Rajeswari
IFSC: SBIN0008661
Mode of operation : Joint operation
Bank: State Bank of India, Perumbavoor
പ്രതികരിക്കാൻ ഇവിടെ എഴുതുക: