Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അന്യ സംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകള്‍ വര്‍ദ്ധിക്കുന്നു : വ്യക്തമായ കണക്കുകളോ രേഖകളോ ഇല്ലാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 04:21 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകള്‍ വര്‍ദ്ധിക്കുകയും ഇവരില്‍ ഒരു വിഭാഗം സമൂഹത്തിനാകെ ഭീഷണിയാവുകയും ചെയ്യുമ്പോഴും ഇവരെക്കുറിച്ച് വ്യക്തമായ കണക്കുകളോ രേഖകളോ ഇല്ലാതെ അധികൃതര്‍. ഏതാണ്ട് രണ്ട് ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കെങ്കിലും ഇവരെക്കുറിച്ച് വ്യക്തമായ രേഖകളോ കണക്കുകളോ ഇല്ലാത്തത് കൊലപാതകക്കേസുകളിലും മറ്റും ഉള്‍പ്പെടുന്ന ഇവരെ കണ്ടെത്തുന്നതിനും കേസുകളിലെ പ്രതികളെ പിടികൂടുന്നതിനും തടസ്സമാവുന്നു.

ദിനംപ്രതിയെന്നോണം പശ്ചിമബംഗാള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം നൂറുകണക്കിനാളുകളാണ് കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ മലയോര മേഖലയിലുള്‍പ്പെടെ ചെങ്കല്‍ ക്വാറികളിലും നിര്‍മ്മാണ മേഖലയിലും മറ്റുമാണ് ഏറ്റവും കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. മതിയായ തിരിച്ചറിയല്‍ രേഖകള്‍ പോലുമില്ലാതെ സംസ്ഥാനത്തെത്തുന്ന ഇവര്‍ മേസ്തിരിമാരുടേയും മറ്റും സഹായത്തോടെ താമസസൗകര്യങ്ങള്‍ തരപ്പെടുത്തുകയാണ് പതിവ്. എഗ്രിമെന്റുകളോ വാടക ശീട്ടുകളൊ ഇല്ലാതെയാണ് റൂമുകള്‍ ഇക്കൂട്ടര്‍ക്ക് കൈമാറുന്നത്.

രണ്ടും മൂന്നും പേര്‍ താമസിക്കേണ്ട മുറികളില്‍ അഞ്ചും പത്തുപേരാണ് താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെയുളള ഇവര്‍ക്കിടയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. കൂടാതെ ലഹരിവസ്തുക്കളുടേയും മദ്യത്തിന്റേയും ഉപയോഗവും ഇവരുടെ ഇടയില്‍ വ്യാപകമാണ്. അതുകൊണ്ടു തന്നെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ പതിവാണ്. പലപ്പോഴായി ഇവര്‍ തമ്മില്‍ ഏറ്റുമുട്ടി കൊലപാതകങ്ങള്‍ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുകയുണ്ടായി. മാത്രമല്ല ജില്ലയിലെ പല ഭാഗങ്ങളിലും നടന്ന കൊലപാതകങ്ങള്‍ക്കു പിന്നിലും അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ടായിരുന്നു.

ആഭരണങ്ങള്‍ തട്ടിയെടുക്കാനായി കൊലപാതകങ്ങള്‍ നടത്തിയ സംഭവങ്ങളും നിരവധിയാണ്. കൂടാതെ വീടുകളില്‍ മോഷണം നടത്തുന്നതിനിടയിലും നിരവധി പേര്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്. എന്നാല്‍ പല കേസുകളിലും ഇന്നും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കാരണം കൃത്യം നിര്‍വ്വഹിച്ച് പലപ്പോഴും സംസ്ഥാനം വിടുന്ന ഇക്കൂട്ടരുടെ ഊരും പേരുമറിയാതെ അധികൃതര്‍ പ്രതികളെ പിടികൂടാനാവാതെ ഇരുട്ടില്‍തപ്പുകയാണ് പതിവ്. അന്യ സംസ്ഥാനക്കാരെ സംബന്ധിച്ച് വ്യക്തമായ കണക്കെടുപ്പും രേഖകളും ഉണ്ടാക്കുമെന്ന് അധികൃതര്‍ പലപ്പോഴും പ്രഖ്യാപനം നടത്താറുണ്ടെങ്കിലും ഇന്നും പ്രഖ്യാപനം കടലാസിലൊതുങ്ങുകയാണ്.

കഴിഞ്ഞദിവസം ഇരിക്കൂര്‍ സിദിഖ് നഗറില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിലും സംശയിക്കപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് വാടകക്ക് വീട് നല്‍കിയവര്‍ക്കോ ഇവരെ ഇവിടെ എത്തിച്ച ബ്രോക്കര്‍ക്കോ അധികൃതര്‍ക്കോ യാതൊരു വിവരവുമില്ല. അതു കൊണ്ടുതന്നെ കേസില്‍ തുമ്പുണ്ടാക്കുക ഏറെ പ്രയാസമാണ്. ഇനിയെങ്കിലും അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് വ്യക്തമായ കണക്കുകളും രേഖകളും ശേഖരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ഇത്തരം മോഷണങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കലാകും ഫലം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.