തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിക്കാനും ജിഷയുടെ അമ്മയെ കാണാനുമെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് അങ്ങേയറ്റം അപലപനീയമാണ്.
ക്രൂരമായ കൊലപാതകങ്ങളെ പോലും രാഷ്ട്രീയവത്ക്കരിക്കുന്ന രീതിയില്‍ സിപിഎം അധഃപതിച്ചിരിക്കുന്നു. ഹീനമായ ഈ കൊലപാതകത്തെ ഒറ്റക്കെട്ടായി അപലപിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയം കളിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും തങ്കച്ചന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: