ന്യൂദല്‍ഹി: 63-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. വൈകീട്ട് ദല്‍ഹിയിലെ വിഖ്യാന്ഭവനില് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവാര്‍ഡുകള്‍ സമ്മാനിക്കും.
മികച്ച നടന് അമിതാഭ് ബച്ചന്, നടി കങ്കണാ റണാവത്ത്, സംവിധായകന് സഞ്ജയ് ലീല ബന്‍സാലി, സുസു സുധി വാത്മീകത്തിലെയും ലുക്കാ ചുപ്പിയിലെയും അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായ ജയസൂര്യയും, മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം എം ജയചന്ദ്രനും രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും. ബെന്നിലെ അഭിനയത്തിന് ഗൗരവ് മേനോന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ഡോ. ബിജു സംവിധാനം ചെയ്ത ‘വലിയ ചിറകുള്ള പക്ഷി’ മികച്ച പരിസ്ഥിതി ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെലുങ്കുചിത്രമായ ബാഹുബലി മികച്ച സിനിമയായി തെരഞ്ഞെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: