Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിട്ടുകൊടുക്കാതെ ബാഴ്‌സയും മാഡ്രിഡും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 09:29 pm IST
inSports

മാഡ്രിഡ്: സ്പാനിഷ് ലീഗ് പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ബാഴ്‌സലോണയും മാഡ്രിഡ് ടീമുകളും ജയം സ്വന്തമാക്കി. ബാഴ്‌സലോണ എവേ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ കീഴടക്കിയപ്പോള്‍; അത്‌ലറ്റികോ മാഡ്രിഡ്, റയല്‍ മാഡ്രിഡ് ടീമുകള്‍ 1-0ന് യഥാക്രമം റയോ വയ്യക്കാനോയെയും റയല്‍ സോസിഡാഡിനെയും മറികടന്നു. 36 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സക്കും അത്‌ലറ്റികോ മാഡ്രിഡിനും 85 പോയിന്റ് വീതം, റയലിന് 84 പോയിന്റ്. മികച്ച ഗോള്‍ ശരാശരിയില്‍ ബാഴ്‌സ ഒന്നാമത്.

റയല്‍ ബെറ്റിസിനെതിരായ മത്സരത്തിന്റെ ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമാണ് ബാഴ്‌സലോണ രണ്ടു ഗോളുകളും നേടിയത്. ആദ്യ പകുതിയില്‍ തന്നെ തങ്ങളുടെ നയം വ്യക്തമാക്കുന്ന പ്രകടനം പുറത്തെടുത്തു കറ്റാലന്മാര്‍. എന്നാല്‍, ഗോള്‍ നേടാന്‍ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടിവന്നു. ഇതിനിടെ 35ാം മിനിറ്റില്‍ ബെറ്റിസിന്റെ ഹെയ്‌കോ വെസ്റ്റര്‍മാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം 10 പേരുമായാണ് അവര്‍ കളിച്ചത്.

തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 50ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിക്കിന്റെ ബൂട്ടില്‍ നിന്ന് ബാഴ്‌സയുടെ ആദ്യഗോള്‍. 81ാം മിനിറ്റില്‍ സുവരാസും ലക്ഷ്യം കണ്ടതോടെ ബാഴ്‌സ വിജയം ഉറപ്പിച്ചു. സീസണില്‍ സുവാരസിന്റെ 54ാം ഗോളും ലീഗിലെ 35ാം ഗോളും. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ബാഴ്‌സ 16 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഇതില്‍ ഒമ്പതും സുവാരസിന്റെ ബൂട്ടില്‍ നിന്ന്. അതേസമയം, ഒന്നാം നമ്പര്‍ ഗോളി ക്ലോഡിയോ ബ്രാവോക്ക് മത്സരത്തിനിടെ പരിക്കേറ്റത് ബാഴ്‌സക്ക് കനത്ത തിരിച്ചടിയായി.

കളിയുടെ 88ാം മിനിറ്റിലാണ് കാല്‍ക്കുഴയ്‌ക്ക് പരിക്കേറ്റ ബ്രാവോ മടങ്ങിയത്. ടെര്‍ സ്റ്റെഗന്‍ പകരക്കാരനായി. ലാ ലീഗയില്‍ ബാഴ്‌സയുടെ 36 മത്സരങ്ങളില്‍ 32ലും ഗോള്‍ വല കാത്തത് ബ്രാവോയാണ്. ഇതില്‍ ആകെ 23 ഗോളുകള്‍ മാത്രമേ വഴങ്ങിയുള്ളു.

റയല്‍ സോസിഡാഡിനെതിരായ മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവത്തിലിറങ്ങിയ റയല്‍ മാഡ്രിഡ് 80ാം മിനിറ്റില്‍ വെയ്ല്‍സ് സൂപ്പര്‍താരം ഗരത് ബെയ്ല്‍ നേടിയ ഗോളില്‍ ജയവുമായി മടങ്ങി.

റയോ വയ്യക്കാനോക്കെതിരെ സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയ അത്‌ലറ്റികോ മാഡ്രിഡ് 55ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാന്‍ നേടിയ ഗോളില്‍ ജയം കണ്ടു. സീസണില്‍ ഗ്രീസ്മാന്‍സിന്റെ 31ാം ഗോള്‍. ലീഗില്‍ രണ്ടു മത്സരങ്ങള്‍ മൂവര്‍ക്കും ബാക്കി. ബാഴ്‌സക്ക് ഇനിയുള്ള മത്സരങ്ങളില്‍ എതിരാളികള്‍ എസ്പാനിയോളും ഗ്രനാഡയും. അത്‌ലറ്റികോ മാഡ്രിഡിന് ലെവന്റെയും സെല്‍റ്റ വിഗോയും, റയലിന് വലന്‍സിയയും ഡിപോര്‍ട്ടീവോയും എതിരാളികള്‍. മെയ് എട്ട്, 14 തീയതികളില്‍ ഇൗ മത്സരങ്ങള്‍.

മറ്റ് മത്സരങ്ങളില്‍ വിയ്യാറയല്‍ 2-0ന് വലന്‍സിയയെയും, ഗറ്റാഫെ ഇതേ സ്‌കോറിന് ഡിപോര്‍ട്ടീവോയെയും, എസ്പാന്യോള്‍ 1-0ന് സെവിയയെയും അത്‌ലറ്റിക് ബില്‍ബാവോ 2-1ന് സെല്‍റ്റ ഡി വിഗോയെയും പരാജയപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

India

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)
Kerala

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

പുതിയ വാര്‍ത്തകള്‍

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.