പഴയങ്ങാടി: വെങ്ങരയില്‍ കല്ല്യാശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ യുവസംഗമം നടത്തി. വെങ്ങര കസ്തുര്‍ബ ഗ്രാന്ഥാലയത്തിന് സമിപം നടന്ന ചടങ്ങ് ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. സി.എം.വിപിന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കല്ല്യാശേരിമണ്ഡലം പ്രസിഡന്റ് വിജയന്‍ മാങ്ങാട്, ശങ്കരന്‍ കൈതപ്രം, പ്രഭാകരന്‍ കടന്നപ്പളളി, എം.പ്രഭാകരന്‍(ബിഡിജെഎസ്), സ്ഥാനാര്‍ത്ഥി കെ.പി.അരുണ്‍ മാസ്റ്റര്‍, ചെറുതാഴം രാമചന്ദ്രന്‍, സി.ഭാസ്‌കരന്‍, സജീവന്‍ വെങ്ങര എന്നിവര്‍ പ്രസംഗിച്ചു.
















