കണ്ണൂര്‍: ചിന്മയ ഗീതാ തരംഗിന്റെ ഭാഗമായി നൂറ് അമ്മമാരുടെ ഗീതോച്ചാരണ സദസ്സ് സംഘടിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.30ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. സി.വി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ചിന്മയ മിഷന്റെ ആചാര്യ സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ചിന്മയ മിഷന്‍ പ്രസിഡന്റ് സി.പി മിത്രന്‍, ചിന്മയാ മിഷന്‍ ചീഫ് സേവക് കെ.കെ. രാജന്‍, ചിന്മയ മിഷന്‍ സെക്രട്ടറി മഹേഷ് ചന്ദ്രബാലിഗ, ചിന്മയ മിഷന്‍ ട്രഷറര്‍ സി.പി.ശ്രീനാഥ് എന്നിവര്‍ പ്രസംഗിച്ചു.
















