പാനൂര്‍: കോളയാട് പുത്തലം അമ്പലക്കണ്ടി വൈരിഘാതകന്‍ ഭഗവതി ക്ഷേത്ര പ്രതിഷ്ടാ വാര്‍ഷിക ഉത്സവത്തോടനുബന്ധിച്ചു കലവറ നിറക്കല്‍ ഘോഷയാത്ര പുന്നപ്പാലം ശ്രീനാരായണഗുരു മന്ദിരത്തില്‍ നിന്നാരംഭിച്ചു സന്ധ്യയോടെ ക്ഷേത്രത്തില്‍ സമാപിച്ചു.ഉത്സവത്തിന്റെ ഭാഗമായി ഇന്ന്ധ01.05.2016ഞായര്‍പരാവിലെ മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം,പ്രഭാഷണം, അന്നദാനം എന്നിവയും വൈകുന്നേരം സഹസ്രദീപസമര്‍പ്പണം,സര്‍പ്പബലി എന്നിവയും ഉണ്ടാകും. പൂജാദികര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി വിലങ്ങരനാരായണ ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും
















