ഇരിട്ടി: ജനങ്ങളില്‍ കൗതുകമുണര്‍ത്തുകയാണ് തുമ്പിക്കൈയ്യുള്ള താറാവ് മുട്ട. കുന്നോത്ത് കേളന് പീടികക്ക് സമീപം താമസിക്കുന്ന പ്രവീണ്‍ ജോസിന്റെ വീട്ടിലെ മൂന്ന് താറാവുകളിലൊന്നാണ് ഈ വിചിത്ര മുട്ടയിട്ടത്. സ്വാധാരണ വലിപ്പമുള്ള മുട്ടയില്‍ ഒരു ഭാഗത്ത് നിന്നും തുമ്പിക്കൈ പോലെയുള്ള ഒരു വിചിത്ര വളര്‍ച്ചയാണ് മുട്ടയെ ശ്രദ്ധേയമാക്കുന്നത്. മാസങ്ങളായി മുട്ടയിടാറുള്ള താറാവുകളുടെ മുട്ടയില്‍ ഇതുവരെ യാതൊരുവിധ വ്യത്യാസവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു മുട്ട പ്രവീണിന് ലഭിക്കുന്നത്. വിചിത്ര മുട്ട ലഭിച്ച വിവരമറിഞ്ഞ് ധാരാളം ആളുകളാണ് ഇത് കാണാനായി പ്രവീണിന്റെ വീട്ടില്‍ എത്തിക്കൊണ്ടിരിക്കുന്നത്. മുട്ട നശിപ്പിക്കാതെ പ്രത്യേകം സൂക്ഷിച്ചുവെച്ചിരിക്കയാണ് പ്രവീണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: