പ്രശസ്ത ഗണിത ശാസ്ത്രജ്ഞന് ശ്രീനിവാസ രാമാനുജന്റെ കഥ പറയുന്ന ദ മാന്‍ ഹൂ ന്യൂ ഇന്‍ഫിനിറ്റി ഭാരതത്തില്‍ പ്രദര്‍ശനത്തിനെത്തി. ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
ആദ്യമായി ഭാരതീയന് അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയറിലൂടെ പ്രശസ്തനായ ദേവ് പട്ടേലാണ് രാമാനുജന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ജെര്‍മി അയേണ്‍സ്, ടോബി ജോണ്‍സ്, സ്റ്റീഫന്‍ ഫ്രൈ, ദേവിക ഭിസെ എന്നിവരാണ് മറ്റ് താരങ്ങള്‍. ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രവും ദ മാന്‍ ഹൂ ന്യൂ ഇന്‍ഫിനിറ്റി തന്നെ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: