പ്രാഗ്: പ്രാഗ് ഓപ്പണ്‍ ക്ലേ കോര്‍ട്ട് ചാമ്പ്യന്‍ഷിപ്പ് വനിതാ കിരീടത്തിനായി 25ാം നമ്പര്‍ ഓസ്‌ട്രേലിയയുടെ സാമന്ത സോസ്റ്ററും ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പ് 16ാം നമ്പര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവയും ഏറ്റുമുട്ടും.
സെമിയില്‍ സ്വറ്റ്‌ലാന കുസ്‌നെട്‌സോവ പിന്മാറിയതിനാല്‍ സാമന്തയ്‌ക്ക് വാക്കോവര്‍ ലഭിച്ചു. തുടയ്‌ക്കേറ്റ പരിക്കാണ് കുസ്‌നെട്‌സോവയ്‌ക്ക് വിനയായത്. സഫറോവ നാട്ടുകാരി കരോലിന പ്ലിസ്‌കോവയെ കീഴടക്കി, സ്‌കോര്‍: 6-4, 7-6.
















