ചേര്‍ത്തല: മീനച്ചൂടിനെയും വകവെയ്‌ക്കാതെ വിവാഹ, മരണ വീടുകളില്‍ സാന്നിധ്യമറിയിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി പി. എസ്. രാജീവിന്റെ രണ്ടാംഘട്ട പര്യടനം. കടക്കരപ്പള്ളിയില്‍ നിന്നായിരുന്നു പ്രചാരണത്തിന്റെ തുടക്കം. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും എത്തിയ സ്ഥാനാര്‍ഥിയെ പുഞ്ചിരിയോടെയാണ് നാട് വരവേറ്റത്.
തങ്കിപള്ളിക്ക് സമീപത്തെ വീടുകളിലും സമ്പര്‍ക്കം നടത്തി. മണ്ഡലത്തിലെ വിവാഹചടങ്ങുകളിലും, ഗൃഹപ്രവേശന ചടങ്ങിലും സംബന്ധിച്ചു. മരണ വീടുകളിലുമെത്തി. മുഹമ്മയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഓട്ടോ കാസ്റ്റിലെത്തി അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു.
പട്ടണക്കാട് പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. അഡ്വ.പി.കെ. ബിനോയ്, അരുണ്‍.കെ. പണിക്കര്‍, കെ.വി. അശോകന്‍, പീതാംബരന്‍, ശിവപ്രസാദ്, വി.കെ. രാജു, അഡ്വ. അജിത്ത്, അഡ്വ. പ്രേംകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
















