അഴീക്കോട്: കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റില്‍ കിടത്തിചികിത്സ ഉള്‍പ്പെടെയുള്ള മുഴുവന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തണെനന്നും മുഴുവന്‍ സമയവും തുന്നു പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നുവൈകുന്നേരം 5 മണിക്ക് വന്‍കുളത്തുവയലില്‍ നാട്ടുകാര്‍ ജനകീയ പഞ്ചായത്ത് വിളിച്ചുചേര്‍ക്കുന്നു. ആശുപത്രി തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനു വേണ്ടി നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ധര്‍മ്മാശുപത്രി സംരക്ഷണ വേദിയെന്ന പേരില്‍ നാട്ടുകാര്‍ കൂട്ടായ്‌മ രൂപീകരിച്ചത്. കാലങ്ങളായി അഴീക്കോട് മേഖലയില്‍ അവശ്യഘട്ടങ്ങളില്‍പോലും ജനങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.
എല്ലാ സൗകര്യങ്ങളോടും കൂടിയള്ള സര്‍ക്കാര്‍ ആശുപത്രി അഴീക്കോടിന്റെ ഹൃദയഭാഗമായ വന്‍കുളത്തുവയലില്‍ ഉണ്ടായിട്ടും ജനപ്രതിനിധികളുടെയും ഭരണാധികാരികളുടെയും ഉത്തരവാദിത്ത്വമില്ലാത്ത നടപടികള്‍ കാരണം ഇതിന്ന് അടച്ചുപൂട്ടല്‍ പ്രക്രിയയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുവാന്‍ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ലോബിയാണിതിന്റെ പിന്നിലെന്നും നാട്ടുകാര്‍ ആരോപിച്ചു.
















