കണ്ണൂര്‍: കന്റോണ്‍മെന്റില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീയിട്ട് നശിപ്പിച്ചു. കന്റോണ്‍മെന്റിലെ മാലിന്യ ലോറി ഡ്രൈവറുടെ കെഎല്‍ 13 എഎഫ് 8533 സ്‌കൂട്ടറാണ് കഴിഞ്ഞ ദിവസം തീയിട്ട് നശിപ്പിച്ചത്. കന്റോണ്‍മെന്റ് മുത്തപ്പന്‍കാവിനടുത്ത ക്വാര്‍ട്ടേഴ്‌സിന് മുന്‍വശം നിര്‍ത്തിയിട്ടതായിരുന്നു സ്‌കൂട്ടര്‍. സിറ്റി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















