കൂറ്റനാട്: തൃത്താല മണ്ഡലത്തില്‍ ഉളുപ്പില്ലാതെ വീമ്പിളക്കി നടക്കുന്ന എംഎല്എക്കെതിരെയാകും ഇക്കുറി ജനവിധി. അദ്ദേത്തിനറെ പ്രചരണ മുദ്രാവാകങ്ങള തന്നെ തിരിച്ചടിയാകുന്ന കാഴ്ചയാണ് ജനങ്ങള്‍ക്കിടയില്‍. ഇടതു നേതൃത്വം മടുത്ത് കഴിഞ്ഞ തവണ ജനം വിജയിപ്പിച്ച യുഡിഎഫ് എംഎല്‍എയുടെ നില ഇത്തവണ പരുങ്ങലില്‍. മണ്ഡലത്തിന്റെ സ്വന്തം ടീച്ചറായ എന്‍ഡിഎ സ്ഥാനാര്തതി പ്രൊഫ. വി.ടി.രമ രംഗത്തെത്തിയതോടെ പുതിയൊരു കാഴ്ചപ്പാടോടെയാണ് വോട്ടര്‍മാരുടെ പ്രതികരണം.
തൃത്താലയില്‍ സര്‍ക്കാര്‍ കോളേജ് കൊണ്ടുവന്നുവെന്നതാണ് എംഎല് ചൂണ്ടിക്കാട്ടുന്ന പ്രധാന വികസനം. എന്നാല്‍ ഇത് പൊള്ളയാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. സര്‍ക്കാര്‍ കോളേജുകള്‍ ഇല്ലാത്ത അസംബ്ളിമണ്ഡലങ്ങളില് കോളേജുകള്‍ തുടങ്ങാന്‍ 2013 ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അനുവാദം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജുകള്‍ ഇല്ലാത്ത 24 അസംബ്ളി മണ്ഡലത്തില്‍ കോളേജുകള്‍ തുടങ്ങാന്‍ അനുമതിയായി. കോളേജിന് കെട്ടിടം നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമിയും എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നോ, മണ്ഡല വികസന ഫണ്ടില്‍ നിന്നോ കെട്ടിടം നിര്‍മിക്കാന്‍ തുക കണ്ടെത്തണമെന്നും പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ 2013 ആഗസ്തില്‍ തന്നെ തൃത്താല വെള്ളിയാങ്കല്ല് പദ്ധതിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിപ്പിച്ചെടുത്ത് അവിടെ ക്ളാസുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അവിടെ കോളേജ് പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങളോ ക്ളാസ് മുറിക്കാവശ്യമായ വിസ്തൃതിയോ ഇല്ലായിരുന്നെങ്കിലും വിദ്യാര്‍ഥികളേയും നാട്ടുകാരേയും സാന്ത്വനപ്പെടുത്തി എംഎല്‍എ നല്കിയ വാഗ്ദാനം ഇന്ന് ജലരേഖയായി തുടരുകയാണ്. ഏതാനും മാസങ്ങള്‍ക്കകം കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കും എന്ന് പറഞ്ഞ എംഎല്‍എ ഇപ്പോള്‍ മൗനത്തിലാണ്.
കോളേജ് കെട്ടിടം നിര്‍മിക്കാന്‍ കൂറ്റനാട് കെ.എം. മുഹമ്മദ് എന്നയാള്‍ പട്ടിത്തറ മലയില്‍ അഞ്ചേക്കര്‍ ഭൂമി സൗജന്യമായി നല്‍കിയെങ്കിലും സ്ഥലം ഏറ്റെടുപ്പിക്കാന്‍ പോലും കഴിഞ്ഞില്ല. 2013 ഡിസംബര്‍ 19ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോളേജ് കെട്ടിടനിര്‍മാണത്തിന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തറക്കല്ലിട്ടെങ്കിലും ആ കല്ല് ജനങ്ങളെ പരിഹസിക്കുന്നു. തറക്കല്ലിടല്‍ മാമാങ്കം കഴിഞ്ഞ് 28 മാസം പൂര്‍ത്തിയായെങ്കിലും സ്ഥലംപോലും സര്‍ക്കാരിന്റെ പേരിലാക്കിയിട്ടില്ല. ഏതാനും മാസം മുമ്പ് കോളേജിയറ്റ് എഡ്യുക്കേഷന്‍ വിഭാഗം മേധാവി സ്ഥലമില്ലാത്ത കോളേജുകളുടെ അഫിലിയേഷന് റദ്ദാക്കുമെന്ന് അറിയിച്ച് സര്‍ക്കുലര്‍ അയച്ചു. കോളേജ് തന്നെ ഇല്ലാതാകുന്ന അവസ്ഥ സംജാതമായപ്പോള്‍ ഒറ്റപ്പാലം ആര്‍ഡിഒയെ കൊണ്ട ഭൂമി ഏറ്റെടുക്കാനുള്ള നടപടി തുടങ്ങാന്‍ പോകുന്നതായി പറഞ്ഞിരുന്നു. സ്ഥലം ഏറ്റെടുത്ത് വകുപ്പിന് കൈമാറിയാല്‍ മാത്രമേ കെട്ടിട നിര്‍മാണം ആരംഭിക്കാനാവു. അതിന് ഫണ്ട് ഉണ്ടോയെന്ന് പോലും വ്യക്തമല്ല. എന്നിട്ടും എംഎല്‍എ പറയുന്നത് കോളേജ് കെട്ടിട നിര്‍മാണം ആരംഭിച്ചു എന്നാണ്. എന്നാല്‍ കോളേജ് കെട്ടിടനിര്‍മാണത്തിന്റെ ഒരു ചിത്രം കാണിക്കാന്‍ പോലുമാകാതെ കുഴങ്ങുകയാണ് എംഎല്‍എ.
നേരത്തെ ഇടതു പ്രതിനിധികള്‍ കുളം തോണ്ടിയ മണ്ഡലമാണിത്. കഴിഞ്ഞ തവണ അബദ്ധത്തില്‍ ജയിച്ച എംഎല്‍എയുടെ അവസ്ഥ ഇതായതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയിലാണ് വോട്ടര്‍മാരുടെ പ്രതീക്ഷ. എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ത്ഥി വി.ടി.രമക്കും ലഭിക്കുന്ന ജനകീയ സ്വീകരണങ്ങള്‍ ശക്തമായ പോരാട്ടത്തിന്റെ ചിത്രമാണ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: