കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ ഒറ്റ വരിയില്‍ പ്രസംഗം ഒതുക്കി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്.
വിഎസിന്റെ ഈ നടപടി ഇടത് കേന്ദ്രങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. തുട്ടുവാങ്ങി ഭരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഭരണം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി. ജോസഫിനു വോട്ടു ചെയ്യണമെന്നു മാത്രമാണു വി.എസ്. പറഞ്ഞത്.
മുഖ്യമന്ത്രിയായി വി.എസ്. വന്നാല്‍ വി.എസിനായി കൈ ഉയര്‍ത്തുമെന്ന് പിസി ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകളും നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ വിഎസ്സിന്റെ പ്രസംഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യം കല്പ്പിച്ചിരുന്നു.
വലിയ ആവേശത്തോടെയുള്ള സ്വീകരണമാണ് വി.എസിന് പൂഞ്ഞാറില്‍ ഒരുക്കിയത്. പ്രസംഗം കേള്‍ക്കാന്‍ നൂറുകണക്കിന് ആളുകളും എത്തിയിരുന്നു. എന്നാല്‍ വിഎസ് ഒറ്റവരിയില്‍ പ്രംസംഗം ഒതുക്കുകയായിരുന്നു.
പ്രസംഗം നടത്തിയ ശേഷം അദ്ദേഹം പൂഞാറില്‍ നിന്ന് അടുത്ത മണ്ഡലമായ പാലായിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ തിരക്കുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഉള്ളതുകൊണ്ടാണ് വി.എസ് പ്രസംഗം ചുരുക്കിയതെന്നാണ് ഇടത് നേതാക്കളുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: