കൊച്ചി: മെട്രോ വൈകുന്നതിന് പിന്നില്‍ യുഡിഎഫ് സര്‍ക്കാരാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് ആരോപിച്ചു. മെട്രോക്ക് അനുമതി കിട്ടിയശേഷം ഇതിന്റെ നടത്തിപ്പ് സംബന്ധിച്ച് ഉയര്‍ന്ന തര്‍ക്കം മൂലം ഒരു വര്‍ഷമാണ് നഷ്ടമായത്. മെട്രോയുടെ മറവിലും പോക്കറ്റ് വീര്‍പ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.
കൊച്ചിയില്‍ മെട്രോ കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാരിന്റെ വികസനമായി അവതരിപ്പിക്കുകയാണ്. എന്നാല്‍ ഇത് പൂര്‍ത്തിയാകാന്‍ ഇനിയും സമയം വേണ്ടിവരുമെന്നത് കൊച്ചിക്കാര്‍ക്ക് അറിയാം. പരീക്ഷണ ഓട്ടം ഉദ്ഘാടന മാമാങ്കമാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്.
കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ ആദ്യഘട്ടത്തില്‍ 5000 പേര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും 500 പേര്‍ക്ക് പോലും ജോലി കിട്ടിയില്ല. 2012ല്‍ തറക്കല്ലിട്ട് 18 മാസംകൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ 44 മാസം കഴിഞ്ഞപ്പോഴാണ് പിന്നെ ഇതെക്കുറിച്ച് വിചാരമുണ്ടായത്.
വിദേശത്തും ഇന്ത്യയിലുമുള്ള ഐടി കമ്പനികളൊന്നും ഇതുവരെ വന്നിട്ടില്ല.
കൊച്ചിയുടെ വികസനത്തിന് സമഗ്രമായ പദ്ധതി തയ്യാറാക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും പിണറായി പറഞ്ഞു. ചെന്നൈയിലെ വെള്ളപ്പൊക്ക ദുരന്തത്തിന്റെ അനുഭവത്തില്‍ കൊച്ചിയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും യുഡിഎഫ് സര്‍ക്കാര്‍ ഒരു ജാഗ്രതയും കാട്ടിയില്ല. ദുരന്തം ഉണ്ടായശേഷമല്ല സര്‍ക്കാര്‍ ഇടപെടേണ്ടത്. എന്നാല്‍ ഇതെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഇവര്‍ക്ക് സമയമില്ലെന്ന് പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: