ബത്തേരി: ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷയും എന്‍ഡിഎ ബത്തേരി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സി.കെ.ജാനു ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ പി.എം. ഗോപിനാഥന് മുമ്പാകെ ഒരു മണിയോടെയാണ് ജാനു പത്രിക സമര്‍പ്പിച്ചത്. രാവിലെ 7.30ന് മുത്തങ്ങ തകരപ്പാടിയിലെ ജോഗി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ഗോത്രാചാരപ്രകാരമുള്ള പൂജകളും നടത്തി. ഗോത്രമൂപ്പന് ചന്ദ്രന് കാര്യമ്പാടിയുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്. തുടര്‍ന്ന് പുല്‍പ്പള്ളി മാവിലാംതോട് പഴശ്ശികുടീരത്തില്‍ എത്തി അവര്‍ പുഷ്പാര്‍ച്ചന നടത്തി.
ജെആര്‍എസ് സംസ്ഥാന വര്‍ക്കിങ് ചെയര്മാന് ഇ.പി. കുമാരദാസ്, ബിജെപി കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന് മാസ്റ്റര്‍ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.എം. ഷാജി, ബിജെപി ജില്ലാ കമ്മിറ്റിയംഗം പി.സി. ഗോപിനാഥ്, എന്നിവരോടൊപ്പമാണ് ജാനു പത്രിക സമര്‍പ്പിച്ചത്.
പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടന്ന പ്രചരണ യാത്രക്ക് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍, വി. മുഹമ്മദ്, കൂട്ടാറ ദാമോദരന്‍, തെക്കന്‍ സുനില്‍, കെ.പി. മധു, കെ. പ്രേമാനന്ദന്, എം. അരവിന്ദന്, രാധാ സുരേഷ്, ഗായത്രി കൃഷ്ണന്‍കുട്ടി, അജിത, പി. വിശ്വനാഥന്, കെ.കെ. രാജപ്പന്, ബിജു കാക്കത്തോട്, പി.കെ. മാധവന്, ബാബു കാര്യമ്പാടി, രവി തിരുവണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: