മുഖ്യമന്ത്രിയായിരിക്കെ, മന്ത്രിസഭായോഗത്തിനുശേഷമുള്ള ഒരു പത്രസമ്മേളനത്തില്‍ സഖാവ് ഇ.കെ.നായനാരോടു ചോദിച്ചു, സോണിയാ ഗാന്ധിയെ കാണാന്‍ വന്‍ ജനത്തിരക്കായിരുന്നല്ലൊ എന്ന്. അന്ന് സോണിയ രാഷ്ട്രീയപ്രവേശം ചെയ്യുന്ന കാലമായിരുന്നു. നായനാര്‍ പതിവ് ശൈലിയില്‍ പറഞ്ഞത് അതവരുടെ സാരിയുടെ ഭംഗി കാണാന്‍ വന്നവരാണ്, പിന്നെ വിമാനം കാണാനും എന്നാണ്. അന്നവര്‍ സോണിയയെ പരിഹസിച്ചു നടന്നു.
എന്നാല്‍ ഇന്ന് പശ്ചിമബംഗാളില്‍, സിപിഎമ്മിന്റെ സാമ്രാജ്യമായിരുന്ന പശ്ചിമബംഗാളില്‍, സിപിഎം നേതാക്കള്‍ ഇന്ന് സോണിയയുടെ സാരിത്തുമ്പില്‍ തൂങ്ങിയാടുകയാണ്. സിലിഗുരിയില്‍ സോണിയയാണ് സിപിഎം സ്ഥാനാര്‍ത്ഥിയുടെ മുഖ്യ പ്രചാരണ നായിക. മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്ജിയാകട്ടെ രാഹുലിന്റെ മുന്നില്‍ ടൂറിസ്റ്റിന് വഴികാട്ടുന്ന ഗൈഡിനെപ്പോലെ നില്ക്കുന്നു. രാഹുലിനെ പപ്പുവെന്ന് വിളിച്ച് പരിഹസിച്ചിരുന്നവരാണ് ഈ സഖാക്കളെന്നതാണ്
രസകരം. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പരിഹസിച്ചത് ശരിയാണ്, ഒരു വലിയ പാര്‍ട്ടിയുടെ അധഃപതനവും മറ്റൊരു പ്രമുഖ പാര്‍ട്ടിയുടെ ഗതികേടുമാണ് ബംഗാള്‍ കാഴ്ച.
ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം എന്നാണ് പറച്ചില്. പക്ഷേ, അത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ അണികളെയും അനുയായികളെയും കബളിപ്പിക്കാന്‍ പറയുന്ന വിശദീകരണമാണ്. വാസ്തവത്തില്‍ ബിജെപിയോ നരേന്ദ്രമോദിയോ അല്ല അവരുടെ എതിരാളി. ആ പാര്‍ട്ടിയും മോദിയും പ്രയോഗിക്കുന്ന ആദര്‍ശങ്ങളാണ്. കുറച്ചുകൂടി തുറന്നുപറഞ്ഞാല്‍ അഴിമതിക്കെതിരെയുള്ള നിലപാടാണ് ഇരുകൂട്ടരുടെയും പ്രശ്നം. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് രണ്ടുവര്ഷമാകന്നു. പ്രധാനമന്ത്രിക്കെതിരെയോ ഏതെങ്കിലും മന്ത്രിമാര്‍ക്കോ ഒരു ഉദ്യോഗസ്ഥനെതിരേ പോലുമോ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല.
അവരുടെ സമസ്ത തന്ത്രങ്ങളും മോദിക്കു മുന്നില്‍ പരാജയപ്പെടുകയാണ്. രണ്ടാം വര്‍ഷവും മോദിയുടെ സദ്ഭരണത്തെയും ബിജെപിയുടെ രാഷ്ട്രീയത്തെയും ജനങ്ങള്‍ പിന്തുണയ്ക്കുകയാണ്. ഇങ്ങനെ പോയാല്‍ കച്ചോടം പൂട്ടിപ്പോകുമെന്ന് ഓര്‍മ്മിച്ചിട്ടും ഭയന്നിട്ടുമാണ് ഈ കൂട്ടുകച്ചവട പരിശ്രമം.
ബംഗാളില്‍ സിപിഎം നേതാവിനെ അരികിലിരുത്തി രാഹുല്‍ ഗാന്ധി പറഞ്ഞതെന്താണെന്നു നോക്കുക. ” അഴിമതിയും അ്രകമവുമാണിന്നിവിടെയെങ്ങും. മൂന്നുവയസ്സുള്ള കുഞ്ഞിന്റെ ജീവനു പോലും രക്ഷയില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ട് നേതാക്കള്‍ പണമുണ്ടാക്കി. ഇത് രാജ്യം മുഴുവന്‍ കണ്ടതാണ്.” രാഹുല്‍ പ്രസംഗിച്ചത് ബംഗാളിലാണ്. കഴിഞ്ഞ തവണ കൈകോര്‍ത്തും തോള്‍ചേര്‍ന്നും നിന്നു അധികാരത്തിലേക്ക് കയറ്റിവിട്ട മമതാ ബാനര്ജിയെക്കുറിച്ചാണ് പറഞ്ഞത്.
അത് കേരളത്തില്‍ എത്തിപ്പറഞ്ഞാല് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു ചേരുന്ന വിശേഷണങ്ങളും വിമര്‍ശനങ്ങളും തന്നെ. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ കേരളത്തിലെ സിപിഎം നേതാക്കള്‍ പോലും ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തുന്നില്ല എന്നതാണ് ഒത്തു തീര്‍പ്പ്.
രാഹുല്‍ ഗാന്ധിയോടൊപ്പം വേദിയില്‍ പ്രസംഗിച്ചു കസറിയ സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്‍ജി പറഞ്ഞു: ” എന്തുകൊണ്ടാണ് കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചത്. സംസ്ഥാനത്താകെ ആശങ്കയുടെ കാര്‍മേഘം വ്യാപിച്ചിരിക്കുന്നു. ഈ സര്‍ക്കാര്‍ സാമൂഹ്യ വിരുദ്ധവും ക്രിമിനലുകളുടെ കൂട്ടവുമാണ്.
സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസ രംഗവും തകര്‍ന്നു. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്കു വിലകിട്ടുന്നില്ല. യുവാക്കള്‍ക്ക് തൊഴിലില്ല. വ്യവസായങ്ങള്‍ പൂട്ടുന്നു. ആകെ നടക്കുന്നത് അഴിമതിയും അക്രമവും മാത്രമാണ്.” ബുദ്ധദേവ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെക്കുറിച്ചല്ല, മമതാ സര്‍ക്കാരിനെക്കുറിച്ചാണ്. പക്ഷേ, അതേ വാക്കുകള്‍ ഇവിടെ പറഞ്ഞാലും തെറ്റില്ല. പക്ഷേ, കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചുനില്‍ക്കുന്നത് ഇൗ അഴിമതിയും അക്രമങ്ങളും ഇല്ലാതാക്കുന്ന കേന്ദ്ര ഭരണകൂടത്തിനെതിരേയാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ ആസൂത്രിതമായാണ് ബംഗാള്‍ സഖ്യം ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: