കോട്ടയം: ജില്ലയില്‍ നിലവിലുള്ള ആധിപത്യം നിലനിര്‍ത്താന്‍ യുഡിഎഫും കൈവശമുള്ള രണ്ട് മണ്ഡലങ്ങളില്‍ ജയിക്കുക എന്നതിലുപരി പൂഞ്ഞാര്‍, കടുത്തുരുത്തി മണ്ഡലങ്ങളില്‍ പരമാവധി വോട്ട് നേടുകയെന്നലക്ഷ്യത്തില് ഇടതു മുന്നണിയും. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്തേക്കാളേറെ ആവേശത്തിലാണ് എന്‍ഡിഎ ക്യാമ്പ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയും തര്‍ക്കങ്ങളും ഇടത് വലത് മുന്നണികള്‍ക്ക് തലവേദനയാകുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ കൃത്യതയാണ് എന്‍ഡിഎയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ എതിരാളികളേക്കാള്‍ മികച്ചതെന്ന് പൊതുജനങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഇടത് മുന്നണിയുടെ വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
പ്രശ്നപരിഹാര ലക്ഷ്യത്തോടെ പിണറായി വിജയന് മിന്നല്‍ സന്ദര്‍ശനം നടത്തിയിട്ടും പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം പൂഞ്ഞാറില്‍ നടന്ന പൊതുസമ്മേളനത്തില്‍ പി.സി ജോര്‍ജ്ജിന് സീറ്റ് നല്‍കാതിരുന്നതിനെ ന്യായീകരിക്കാനാണ് പിണറായി ഏറെ സമയം ചെലവഴിച്ചത്. മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടീഷര്‍ട്ട് ഇട്ടയാളാണ് ജോര്‍ജ്ജെന്നാണ് പിണറായി കണ്ടെത്തിയ ന്യായം. എന്നാല്‍ പിണറായിയുടെ ഈ പ്രസംഗം ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്.
വൈക്കത്താകട്ടെ നിലവിലുള്ള എംഎല്‍എ കെ. അജിത്തിന് മാത്രം സീറ്റ് നിഷേധിച്ചതും, ഭൂരിപക്ഷം പേര് നിര്‍ദ്ദേശിച്ച എഐവൈ എഫ് ജില്ലാ സെക്രട്ടറി പ്രദീപിന് സീറ്റ് നല്‍കാതിരുന്നതും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി സി.കെ ആശ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ പ്രമുഖ നേതാക്കളടക്കം വിട്ടു നിന്നത് ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. സിപിഐയിലെ പ്രശ്നം എല്‍ഡിഎഫിന്റെ വിജയസാധ്യതയയെ ബാധിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് പിണറായി വിജയന് സിപിഎം നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
ഇടത് മുന്നണിക്ക് ഭരണം നേടുവാന്‍ ഓരോ സീറ്റും നിര്‍ണ്ണായകമായ സാഹചര്യത്തില്‍ തന്റെ ഏറ്റവും വിശ്വസ്തനും ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായ പി.കെ ഹരികുമാറിനെയാണ് വൈക്കത്ത് ഏകോപനത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഏറ്റുമാനൂരില്‍ വോട്ടുനേടാന്‍ എന്തുമാകാമെന്ന നിലയിലാണ് സിപിഎം. നിഷ്ക്രിയനായ എംഎല്‍എയെ വീണ്ടും മത്സരിപ്പിക്കുന്നതെന്ന പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം കണക്കിലെടുക്കാതെയാണ് സുരേഷ്കുറുപ്പിന് വീണ്ടും മത്സരിക്കാനവസരം നല്‍കിയത്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി ജാതി വികാരം സിപിഎം ഇളക്കിവിടുന്ന മണ്ഡലമെന്ന പ്രത്യേകതയും ഏറ്റുമാനൂരിനുണ്ട്. നായര്‍ വീടുകളില്‍ നായര്‍ വികാരവും മറ്റ് ഹിന്ദുവീടുകളില്‍ ഹിന്ദുവികാരവും ഇളക്കിവിടുവാനാണ് സുരേഷ്കുറുപ്പ് ശ്രമിക്കുന്നത്.
യുഡിഎഫിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മിക്കവാറുമെല്ലാ മണ്ഡലത്തിലും വിമതപ്രശ്നങ്ങളെ നേരിടുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.
കോട്ടയത്ത് വികസന നായകന് എന്ന നിലയില്‍ പ്രചാരണമാരംഭിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഴിമതി സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരുവാന്‍ തുടങ്ങിയതോടെ പ്രതിരോധത്തിലായി. പാലായില്‍ കെ.എം മാണിയുടെ സ്ഥിതിയും പരിതാപകരമാണെന്ന് യുഡിഎഫ് നേതാക്കള്‍ തന്നെ സ്വകാര്യമായി സമ്മതിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് ശേഷം എന്‍ഡിഎ ജില്ലയില്‍ നടത്തുന്ന മുന്നേറ്റം രാഷ്ട്രീയ നിരീക്ഷകരെ അത്ഭുത പ്പെടുത്തുന്നതാണ്. 9 നിയോജകമണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ വ്യക്തിത്വവും സ്വീകാര്യതയും ഏറെ ശ്രദ്ധേയമാണ്.
വൈക്കം, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളില്‍ യഥാക്രമം ബിഡിജെഎസിലെ എന്‍.കെ. നീലകണ്ഠന് മാസ്റ്ററും, എ.ജി തങ്കപ്പനും, എം.ആര്. ഉല്ലാസുമാണ് സ്ഥാനാര്‍ത്ഥികള്‍. കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസ്സിലെ അഡ്വ. സ്റ്റീഫന്‍ ചാഴികാടനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പാലാ, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് ബിജെപിയിലെ പ്രമുഖരായ ജനകീയ നേതാക്കളാണ്. എന്‍.ഹരി, വി.എന്‍. മനോജ്, അഡ്വ. ജോര്‍ജ്ജ് കുര്യന്, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, അഡ്വ. എം.എസ.് കരുണാകരന് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമാണ് എന്‍ഡിഎ സംവിധാനം നിലവില്‍ വന്നതെങ്കിലും കൃത്യമായ ഏകോപനവും ചിട്ടയായ പ്രവര്‍ത്തനവുമാണ് നടക്കുന്നത്. ജില്ലയിലെ രാഷ്ട്രീയമാറ്റം സൃഷ്ടിക്കുന്നതിനുള്ള കരുത്തുറ്റ പ്രവര്‍ത്തനത്തിനാണ് എന്‍ഡിഎ നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: