ഇരിട്ടി: പേരാവൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ടിന്റെ രണ്ടാംഘട്ട പ്രചാരണ പരിപാടി ആരംഭിച്ചു. ഇന്നലെ രാവിലെ മേടത്തിറ ഉത്സവം നടക്കുന്ന അയ്യന്‍കുന്ന് പഞ്ചായത്തിലെ പ്രശസ്തമായ മുണ്ടയാം പറമ്പ് ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സ്ഥാനാര്‍ഥി ഇവിടെ കെട്ടിയാടുന്ന തമ്പുരാട്ടി തെയ്യത്തില്‍ നിന്നും അനുഗ്രഹം വാങ്ങി. തുടര്‍ന്ന് അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴ, തുടിമരം, വാളത്തോട്, കമ്പനി നിരത്ത്, ആനപ്പന്തി തുടങ്ങിയ മേഖലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. വൈകുന്നേരം പുന്നാട്, മീത്തലെ പുന്നാട് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കുടുംബ യോഗങ്ങളിലും സ്ഥാനാര്‍ഥി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: