കണ്ണൂര്‍: ഹരിത തെരഞ്ഞെടുപ്പിന്റെ ഭാഗമായി കലക്ടറേറ്റ്, ബസ് സ്റ്റാന്റുകള്‍, ഗ്രന്ഥശാലകള്‍, ആശുപത്രിസമുച്ചയം, ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ മെയ് 12 ന് വൈകിട്ട് ഹരിതദീപം തെളിയിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിലുളള ഹരിതം-മധുരം ക്യാമ്പയിന്റെ ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
11 ജില്ലകളില്‍ കണ്ണൂരിനെ മാതൃകയാക്കി ഹരിത തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കലക്ടര്‍മാരുടെ യോഗത്തില്‍ ധാരണയായെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും ഹരിത മാതൃക പിന്തുടര്ന്ന് സമൂഹത്തിന് മാതൃകയാവണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഹരിത സൗഹൃദ സദസ്സ്, കല്യാണ ഓഡിറ്റോറിയത്തില്‍ ദമ്പതിമാര്‍ക്ക് ഓര്മ മരം നല്കല്, യോഗങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കല്‍ തുടങ്ങി നിരവധി പരിപാടികള്‍ നടത്തും.
യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സി സജീവ്, ശുചിത്വ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.കെ.ദിലീപ്, അസി.കോ ഓര്‍ഡിനേറ്റര്‍മാരായ ഇ.മോഹനന്, സുരേഷ് കസ്തൂരി, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍, ആശുപത്രി അധികൃതര്‍, ഓഡിറ്റോറിയം മാനേജര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: