കല്‍പ്പറ്റ : ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും വയനാടിന് മെഡിക്കല്‍ കോ ളേജ് എന്ന സ്വപ്നം യാഥാര് ത്ഥ്യമാക്കാന് കഴിയാത്തതാ ണ് കല്‍പ്പറ്റയില്‍ ഇന്ന്നിലനി ല്ക്കുന്നതിലെ ഏറ്റവും പ്രധാനപ്രശ്നം. വാഗ്ദാനങ്ങ ള്‍ വാരികോരിനല്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഇരുമുന്നണികളെയും ജനം ത ള്ളിയക്കളയുമെന്ന ഉത്തമ വി ശ്വാസത്തിലാണ് ജില്ലാആ സ്ഥാനമായ കല്‍പ്പറ്റ പിടിക്കാ ന് എന്‍ഡിഎയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി കെ.സദാനന്ദന് മത്സരത്തിനിറങ്ങിയിട്ടുള്ളത്.
ആറ് കൊല്ലമായി ഭാരതീയ ജനതാപാര്‍ട്ടി മുന്‍ വയനാട് ജില്ലാഅദ്ധ്യക്ഷനും ബിജെപി സംസ്ഥാനസമിതിയംഗവുമായ കെ.സദാനന്ദനാണ് കല്‍പ്പറ്റയില്‍ എന്‍ഡി എക്ക് വേ ണ്ടി അങ്കത്തട്ടിലിറങ്ങുന്നത്. സദാനന്ദന് ഇത് രണ്ടാംതവണയാണ് നിയമസഭയിലേക്കുള്ള മത്സരം. 2001ല്‍ ഇതേ മണ്ഡലത്തിലായിരുന്നു ആദ്യഅങ്കം. രണ്ട് തവണ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മത്സരിച്ചിട്ടുണ്ട്. പുഴമുടി ശ്രീസദനം നാരായണന്‍നായര്‍-ദാക്ഷായണി ദമ്പതികളുടെ മകനാണ് 62കാരനായ സദാനന്ദന്. ഭാര്യ പ്രേമലീലയും സൗമ്യ, ത്രിവ്യ എന്നീ മക്കളുമടങ്ങുന്നതാണ് കുടുംബം.
കല്‍പ്പറ്റയിലെ സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയരംഗത്ത് നിറഞ്ഞുനില്ക്കുന്ന സദാനന്ദന് തികഞ്ഞ പ്രതീക്ഷയില്‍തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. രാഷ്ട്രീയ സ്വയംസേവകസംഘത്തിലൂടെ ബിജെപിയില്‍ എത്തിയ സദാനന്ദന് ബിജെപി വേങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ,് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ്, കല്‍പ്പറ്റ മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വേങ്ങപ്പള്ളി സഹകരണ ബാങ്ക് ഡയറക്ടര്‍, എന്‍എംഡിസി ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി വയനാട് അഗ്രിഹോള്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി പ്രസിഡന്റാണ്.
2015ല്‍ സിറ്റിംഗ് എംഎല് എ ആയ എം.വി.ശ്രേയാം സ്കുമാറിന് 67018 വോട്ടും സി പിഐഎം സ്ഥാനാര്‍ത്ഥി പി. എ.മുഹമ്മദിന് 48849 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാ ര്‍ത്ഥി പി.ജി.ആനന്ദ്കുമാറിന് 6580 വോട്ടാണ് ലഭിച്ചത്. ത്രി തല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന നേട്ടം വോട്ടാക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ.
കല്‍പ്പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറ്റിംഗ് എം എല്‍എ എം.വി.ശ്രേയാംസ്കൂമാറാണ്.് ഇത് മൂന്നാം അങ്കമാണ്. 2006ല്‍ ഇടതുചേരില്നിന്നു നിയമസഭയിലെത്തിയ ശ്രേയാംസിനെ 2011ല്‍ വലതുമുന്നണിയാണ് എംഎല്‍എയാക്കിയത്. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇക്കുറിയും വലതുമുന്നണിയിലാണ് ശ്രേയാംസും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചുവട് ഉറപ്പിച്ചത്. ജനതാദള്‍-യു സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ കല്പറ്റ പുളിയാര്‍മല ആനന്ദമന്ദിരത്തില്‍ എം.പി.വീരേന്ദ്രകുമാറിന്റേയും ഉഷയുടെയും മകനാണ് 49 കാരനായ ശ്രേയാംസ്. ഭാര്യ കവിത. മക്കള്‍ മയൂര, ദേവിക, ഗായത്രി, കൃഷ്ണഋഷഭ്.
സിപിഎം ജില്ലാ സെക്രട്ടറിയായ സി.കെ.ശശീന്ദ്രനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മുട്ടിലിലെ പരേതരായ കേശവന്നായര്-ജാനകിയമ്മ ദമ്പതികളുടെ മകനാണ് 54കാരനായ ശശീന്ദ്രന്. 2009 മുതല്‍ പാര്‍ട്ടി ജില്ലാസെക്രട്ടറിയാണ്. ജില്ലാ ബാങ്ക് ജീവനക്കാരി ഉഷയും അനഘ, ഗൗതംപ്രകാശ് എന്നീ മക്കളുമടങ്ങുന്നതാണ് കുടുംബം.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസ് (യുഡിഎഫ്) 53383 വോട്ടും സത്യന് മൊകെരിക്ക്(എല്‍ഡിഎഫ്) 51503 വോട്ടും പി.ആര്. രശ്മില് നാഥ്(ബിജെപി) 12824 വോട്ടും ലഭിച്ചു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ശ്രേയാംസ് കുമാറിന് (യുഡിഎഫ്) 67018 വോട്ടും പി.എ.മുഹമ്മദിന് (എ ല്‍ഡിഎഫ്) 48849 വോട്ടും പി.ജി.ആനന്ദ്കുമാറിന്(ബിജെപി) 6580 വോട്ടുമാണ് ലഭിച്ചത്. തദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ നിരവധി വാര്‍ഡുകളില്‍ വിജയിച്ചും പലഭാഗത്തു രണ്ടാം സ്ഥാനത്തുമായും തിളക്കമാര്‍ന്ന വിജയമാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ വിജയത്തില്‍ കുറഞ്ഞത് ഒന്നുമില്ല എന്നതാണ് കെ.സദാനന്ദന്റെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: