കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിലെ ദേവസ്വം ഭാരവാഹികളുടെയും സ്കൂള്‍ മാനേജിങ് കമ്മിറ്റിയുടെയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ എട്ടിന് പൊതുയോഗം ആരംഭിക്കുകയും ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെയായി കണിച്ചുകുളങ്ങര സ്കൂളിലെ പോളിങ് ബൂത്തുകളില്‍ വോട്ടോടെപ്പും നടക്കും. കണിച്ചുകുളങ്ങരയിലെ പത്ത് മുതല്പറ്റുകളായി 12,400 ദേവസ്വം അംഗങ്ങളാണ് വോട്ട് ചെയ്യുക. ദേവസ്വം ഭാരവാഹികളെയും ദേവസ്വത്തിന് കീഴിലുള്ള സ്കൂളുകളുടെ മാനേജിങ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെയുമാണ് തിരഞ്ഞെടുക്കുക. കഴിഞ്ഞ 51 വര്‍ഷമായി പ്രസിഡന്റായി തുടരുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലും ഋഷി ചാരങ്കാട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാനലുമായാണ് മല്‍സരം. വെള്ളാപ്പള്ളിയുടെ പാനലിന് സൈക്കിളും ഋഷിയുടെ പാനലിന് തെങ്ങുമാണ് ചിഹ്നം. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ദേവസ്വം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നുണ്ട്. വൈകിട്ട് അഞ്ചോടെ ഫലപ്രഖ്യാനം നടക്കും. തുടര്‍ന്ന് വീണ്ടും പൊതുയോഗം ആരംഭിച്ച് വിജയികളുടെ വിവരം അറിയിക്കും.
തിരഞ്ഞെടുപ്പിന് ഹൈക്കോടതി പോലീസ് സംരക്ഷണം അനുവദിച്ചിട്ടുള്ളതിനാല്‍ ചേര്‍ത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം തെരഞ്ഞെടുപ്പിന് അഭിഭാഷക കമ്മിഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ ജില്ലാ കോടതിയില്‍ ഇന്നലെ ഹര്‍ജി നല്‍കിയെങ്കിലും തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: