ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 18 പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. അരൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിനുവേണ്ടി ചേര്‍ത്തല രാഘവീയത്തില്‍ ബാബുരാജും എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി ലിയാക്കത്തലിയും പത്രിക സമര്‍പ്പിച്ചു. ചേര്‍ത്തല മണ്ഡലത്തില്‍ സോണിമോന്‍ കെ. മാത്യു സ്വതന്ത്രനായും പള്ളിപ്പുറം കെആര്‍പുരം പരിമണം രാജീവ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായും സി.പി. തിലകന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായും പത്രിക സമര്‍പ്പിച്ചു.
ആലപ്പുഴ മണ്ഡലത്തില്‍ എംഒ വാര്‍ഡ് കുന്നുംപുറത്ത് രണ്‍ജിത്ത് ശ്രീനിവാസ് ബിജെപി സ്ഥാനാര്‍ത്ഥിയായും സുലൈമാന്‍ കുഞ്ഞ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായും ചേര്‍ത്തല മുഹമ്മ ആനടിയില്‍ വേണുഗോപാല്‍ സിപിഎമ്മിനുവേണ്ടിയും പത്രിക സമര്‍പ്പിച്ചു. അമ്പലപ്പുഴ മണ്ഡലത്തില്‍ പുന്നപ്ര നോര്‍ത്ത് പെരുമ്പാറ പടിഞ്ഞാറേത്ത് ജയചന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും ഷാന്‍ കെ.എസ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായും ആലപ്പുഴ വണ്ടാനം ഉച്ചിപ്പുഴ അബ്ദുള്‍ സലാം സിപിഎമ്മിനുവേണ്ടിയും എ.അന്‍സാരി പിഡിപി സ്ഥാനാര്‍ത്ഥിയായും പത്രിക സമര്‍പ്പിച്ചു.
ഹരിപ്പാട് മണ്ഡലത്തില്‍ ചെറുതന ആനാരി പ്രണവത്തില്‍ ശ്രീകുമാരപിള്ള ബിജെപി സ്ഥാനാര്‍ത്ഥിയായും ജോര്‍ജി ജോര്‍ജ് കേരളകോണ്‍ഗ്രസ് സെക്യുലര്‍ സ്ഥാനാര്‍ത്ഥിയായും ബാലകൃഷ്ണന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായും രവി ഉണ്ണിത്താന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായും അഷാബുള്‍ ഹക്ക് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായും പത്രിക സമര്‍പ്പിച്ചു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ശശി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായും പത്രിക സമര്‍പ്പിച്ചു.
















