തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാര്‍ക്കെതിരേയും കേസുകള്‍ നിലവിലുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരേ ഭാരതത്തിലെ ഒരു കോടതിയിലും കേസില്ല. വിഎസ് അസത്യ പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രിയുടെ പരാതിയില്‍ പറയുന്നു. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഏതു ഹീനമാര്‍ഗത്തിലൂടെയും അധികാരത്തിലെത്തുകയാണ് വിഎസിന്റെ ലക്ഷ്യമെന്ന്, പരാതി നല്‍കിയത് അറിയിച്ചുകൊണ്ട് പുറത്തുവിട്ട പ്രസ്താവനയില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഎസിന്റെ ആരോപണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതേമസയം, മുഖ്യമന്ത്രിയുടെ പരാതിക്കെതിരേ വിഎസ് രംഗത്തെത്തി. കപടമനസാക്ഷിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ പരാതി നല്‍കുന്നതെന്ന് വിഎസ് ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരേയുള്ള അഴിമതിക്കേസുകളും പ്രചരിക്കുന്നു. ആരോപണങ്ങളെ നേരിടാനാകാതെ കേസുകളിലൂടെ നേരിടുന്നത് പരിഹാസ്യമാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: