ജെയ്പൂര്‍: ഏറ്റവും ഉയര്‍ന്ന ചൂടാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കടുത്ത വെയിലിനേയും ഉപകാരപ്രദമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാര്‍. അതിനായി തെരഞ്ഞെടുത്തതാകട്ടെ ചൂട് ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങുന്ന രാജസ്ഥാനും.
രാജസ്ഥാനിലെ ഗംഗാനഗര്‍ ജില്ലയിലെ കേന്ദ്ര കാര്‍ഷികമന്ത്രാലയത്തിന് കീഴിലുള്ള 400 ഹെക്ടറോളം വരുന്ന തരിശായി കിടക്കുന്ന കൃഷിഭൂമിയില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ച്, 200 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി കേന്ദ്ര സീഡ്സ് കോര്‍പ്പറേഷനാണ് സ്ഥലമനുവദിച്ചിരിക്കുന്നത്.
മൊത്തം 5394 ഹെക്ടര്‍ ഭൂമിയില്‍ കൃഷിചെയ്യാതെ കിടക്കുന്ന 400 ഹെക്ടറാണ് വൈദ്യുതി ഉത്പാദനത്തിനായി എന്എസ്സി വിട്ട് നല്‍കിയിരിക്കുന്നത്. 25 വര്‍ഷത്തെ കരാറിലാണ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. തുടര്‍ന്ന് വ്യവസ്ഥകളുടേയും ഉപാധികളുടേയും അടിസ്ഥാനത്തില്‍ കരാറില്‍ മാറ്റം വരുത്താവുന്നതാണ്.
മോദി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം ഗ്രാമങ്ങളിലടക്കം വൈദ്യുതി ലഭിക്കുന്നതോടൊപ്പം ഉപയോഗ ശൂന്യമായ കൃഷിഭൂമി വഴി വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: