കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച വോട്ടുസന്ദേശ യാത്രക്ക് കൊല്ലം ജില്ലയില്‍ തുടക്കമായി.
കളക്ട്രേറ്റ് പരിസരത്ത് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.ഷാനവാസ് യാത്ര ഫഌഗ് ഓഫ് ചെയ്തു. ജനാധിപത്യാവകാശങ്ങളെപ്പറ്റി വോട്ടര്‍മാരെ ബോധവത്കരിക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും വോട്ടിംഗ് പ്രക്രിയയുടെ വിശദാംശങ്ങളും വാഹനത്തിലുണ്ട്. നവസമ്മതിദായകര്ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വോട്ടു രേഖപ്പെടുത്തുതെങ്ങനെയെന്ന് മനസിലാക്കാം. ഇക്കുറി സംസ്ഥാനത്ത് പന്ത്രണ്ട് നിയോജക മണ്ഡലങ്ങളില്‍ ഏര്‍പ്പെടുത്തുന്ന വിവിപാറ്റ് വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനവും വാഹനത്തില്‍നിന്ന് മനസ്സിലാക്കാം. 30 വരെ വാഹനം വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: