പറ്റ്ന: പകല്‍ സമയങ്ങളില്‍ പാചകം ചെയ്യരുതെന്ന് ബീഹാര്‍ സര്‍ക്കാരിന്റെ ഉത്തരവ്. വിലക്ക് ലംഘിച്ച് പാചകം ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടി വരും. കനത്ത ചൂടില്‍ തീ പടര്‍ന്ന് പിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ബീഹാറില്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്.
രാവിലെ 9 മണി മുതല്‍ 6 മണി വരെയാണ് പാചകം ചെയ്യുന്നത് വിലക്കിയിരിക്കുന്നത്. അഗ്നി ഉപയോഗിച്ചുള്ള മതപരമായ ചടങ്ങുകള്‍ക്കും ബിഹാറില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വെയിലിന്റെ ചൂട് കനക്കുന്നതിനാല്‍ തീപിടുത്തവും വരള്‍ച്ചയും ഏറ്റുകയാണ്. വരണ്ട ഭൂമിയില്‍ പെട്ടെന്ന് തീ പടര്‍ന്നു പിടിക്കാനുള്ള സാധ്യത വര്ധിച്ചുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കടുത്ത ചൂടും ശക്തമായ കാറ്റും രൂപപ്പെടുന്ന മേഖലകളില്‍ തീ പടര്‍ന്ന് പിടിച്ച് കുടിലുകള്‍ കത്തി നശിച്ചിരുന്നു. ബെഗുസരെയില്‍ 300 കുടിലുകളാണ് കഴിഞ്ഞ ദിവസം പടര്‍ന്നു പിടിച്ച തീയില്‍ കത്തിയെരിഞ്ഞത്. ബീഹാറിലെ ജനങ്ങളുടെ ജീവിതം അപകടത്തിലായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. നിയമം പ്രായോഗിക തലത്തില്‍ എത്താന്‍ ബുദ്ധമുട്ടാണെന്നും എങ്കിലും ശിക്ഷ ഭയന്ന് ജനങ്ങള്‍ അനുസരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
നിരവധി സര്‍വെകള്‍ക്ക് ശേഷമാണ് പാചകം ചെയ്യരുതെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വ്യാസ്ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: