ബാലുശ്ശേരി: എലത്തൂര്‍ നിയോജകമണ്ഡലം ദേശീയ ജനാധിപത്യസംഖ്യം ബിജെപി സ്ഥാനാര്‍ത്ഥി വി.വി രാജന് നന്മണ്ടയില് റോഡ് ഷോ നടത്തി. ഇന്നലെ വൈകീട്ട് നടന്ന പരിപാടിക്ക് ടി.എ നാരായണന്, ടി ദേവദാസ്, എം.ഇ ഗംഗാധരന്, ടി അനൂപ്കുമാര്‍, സുരേഷ് ബാലുശ്ശേരി, രാജന് തിരുവോത്ത്, മനോജ് ചീക്കിലോട് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍, സ്ഥാനാര്‍ത്ഥി വി.വി രാജന്, ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.പി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: