കൊല്ലം: എല്‍ഡിഎഫ് കൊല്ലം മണ്ഡലം സ്ഥാനാര്‍ത്ഥിയായ നടന് മുകേഷിന് 5,47,99,698 രൂപയുടെ ആസ്തി. എല്‍ഐസിയിലും എച്ച്ഡിഎഫ്സി ബാങ്കിലുമായാണ് സമ്പത്ത്. 60 ലക്ഷം രൂപയുടെ ഓഡി കാറും അഞ്ചുലക്ഷം രൂപയുടെ മാരുതി സ്വിഫ്റ്റും മുകേഷിനുണ്ട്. തമിഴ്നാട്ടില്‍ 47 ലക്ഷം രൂപ വിലമതിക്കുന്ന 45 സെന്റ് ഭൂമി സ്വന്തമായുണ്ട്. മഹാബലിപുരത്തെ കൃഷ്ണകാരണി വില്ലേജിലെ ഈ ഭൂമി 7.29 ലക്ഷം രൂപക്ക് 1991ല്‍ വാങ്ങിയതാണെന്ന് ഇന്നലെ നല്കിയ നാമനിര്‍ദേശപത്രികയില്‍ വ്യക്തമാക്കുന്നു.
ജന്മനാടായ കൊല്ലം വടക്കേവിളയില്‍ 33 സെന്റ് വസ്തു കൂടാതെ തിരുവനന്തപുരത്തെ കടകംപള്ളിയിലും തോന്നക്കലിലും പോത്തന്‍കോടും വസ്തുവുണ്ട്. തോന്നക്കലില്‍ നാലിടത്തായി സ്വന്തമായുള്ള ഭൂമിക്ക് 15 ലക്ഷം രൂപയാണ് മതിപ്പുവില. പോത്തന്‍കോട് 3.4സെന്റും കടകംപള്ളിയില്‍ 13സെന്റുമാണ് ഉള്ളത്.
കൊല്ലത്ത് ശക്തികുളങ്ങരയില്‍ എട്ടുലക്ഷം മതിപ്പുവിലയുള്ള 15 സെന്റ് ഭൂമിയുണ്ട്. എറണാകുളത്ത് കണയന്നൂരില്‍ 11ലക്ഷം രൂപ വില മതിക്കുന്ന 15 സെന്റുണ്ട്. പനവേലിയിലും ചെന്നൈയിലെ കുറത്തൂരിലുമായി 25 ലക്ഷവും 55 ലക്ഷവും മതിപ്പുവിലയുള്ള രണ്ട് ഫഌറ്റുകള്‍ സ്വന്തം പേരിലുണ്ട്. മുന്‍ഭാര്യ സരിതയുമായി ചേര്‍ന്നു വാങ്ങിയ 75 ലക്ഷം രൂപയുടെ ഫഌറ്റ് ചെന്നൈ ടി നഗറിലുണ്ട്. ഒരുലക്ഷം രൂപയുടെ സ്വര്‍ണമുണ്ട്. ഭാര്യ മേതില്‍ ദേവികക്ക് 15 ലക്ഷം രൂപയുടെ സ്വര്‍ണമുണ്ട്. ഭാര്യയുടെ മൊത്തം ആസ്തി 87,26,220 രൂപയാണ്. ഇന്നലെ ഉച്ചക്ക് രണ്ടിനാണ് മുകേഷ് പത്രിക നല്‍കിയത്.
പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നടന് പി.വി.ജഗദീഷ്കുമാറിന് ഒരു കോടി അന്‍പത്തിനാല് ലക്ഷം രൂപയാണ് ആസ്തി. തിരുവനന്തപുരത്തെ എസ്ബിഐ ശാഖയില്‍ 5099 രൂപ, കരൂര്‍ വൈശ്യ ബാങ്കില്‍ 60405 രൂപ എന്നിവ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഉണ്ട്.‘ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ 10,03,658 രൂപയാണ് ഉള്ളത്. 32 ഗ്രാം സ്വര്‍ണ്ണം ജഗദീഷിന്റെയും 56 ഗ്രാം സ്വര്‍ണ്ണം ഭാര്യയുടെയും കൈയിലുമുണ്ട്. നാല് വാഹനങ്ങളുമുണ്ട്. ജഗദീഷിന്റെ കൈവശം 30,000 രൂപയും ഭാര്യയുടെ കൈവശം ഇരുപത്തിഅയ്യായിരം രൂപയും ഉണ്ട്.
തിരുവനന്തപുരത്ത് രണ്ട് കെട്ടിടങ്ങളും, മൂന്ന് ഫഌറ്റുകളും ജഗദീഷിന് സ്വന്തമാണ്. ഒരു കെട്ടിടമാണ് ഭാര്യയുടെ പേരില്‍ ഉള്ളത്. സ്ഥാവര ആസ്തി ഒരു കോടി മുപ്പത്തിനാല് ലക്ഷത്തിഅന്പതിനായിരം രൂപയുടെയും ജംഗമ ആസ്തി ഇരുപത് ലക്ഷം രൂപയുടെയും ആണ് ഉള്ളത്.‘ഭാര്യയുടെ പേരില്‍ രണ്ടര കോടിയുടെ ആസ്തിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: