പത്തനംതിട്ട: രാഷ്ട്രീയ നിലപാടുകളോട് യോജിപ്പ് ഇല്ലാത്തവര്‍ക്ക് വേണ്ടിയും ചിലപ്പോള്‍ വോട്ട് അഭ്യര്ത്ഥിക്കേണ്ടിവരുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ജനഹിതം 2016 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ പ്രകാശിന് വേണ്ടി കോന്നി മണ്ഡലത്തിലും, കെ.ബാബു മത്സരിക്കുന്ന തൃപ്പൂണിത്തുറയിലും കെപിസിസി പ്രസിഡന്റ് പ്രചാരണത്തിന് പോകുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇക്കാര്യം പറഞ്ഞത്.
വ്യക്തിപരമായി വിയോജിപ്പുള്ളവര്ക്കുവേണ്ടിയും നേതാക്കന്മാര്ക്ക് വോട്ട് അഭ്യര്‍ത്ഥിക്കേണ്ടിവരും. സിപിഎമ്മിലും ഇതുതന്നെയാണ് സ്ഥിതി.
കോണ്‍ഗ്രസുമായി സിപിഎം സഹകരിക്കാത്തത് കേരളത്തില്‍ മാത്രം. സിപിഐ നേരത്തെ കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നു.
ഭാവിയില്‍ ഇവരും കോണ്‍ഗ്രസുമായി സഹകരിക്കേണ്ടിവരും. സംസ്ഥാന സര്‍ക്കാരിനെതിരേ സ്വന്തമായി ഒരു ആരോപണം പോലും ഉന്നയിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. ബാര്‍ മുതലാളി ഉന്നയിച്ച ആരോപണത്തിന് പിന്നാലെയാണ് സിപിഎം നടക്കുന്നത്.
ബിജെപി മുക്തഭാരതമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ കഴിയുകയുള്ളൂ എന്നും വി.എം.സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: