തിരുവനന്തപുരം: ഈവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് കരസ്ഥമാക്കിയത് കൂടുതലും പെണ്‍കുട്ടികള്‍. 22,879 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. ഇതില്‍15,497 പെണ്‍കുട്ടികളാണ്, 7,382 ആണ്‍കുട്ടികളും. മുഴുവന്‍ വിദ്യാര്‍ത്ഥികളും എപ്ലസ് നേടി വിജയിച്ച സ്കൂളുകളില്‍ 5,688 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 13,660 എണ്ണം എയ്ഡഡ് സ്കൂളുകളും 3,531 എണ്ണം അണ് എയ്ഡഡ് സ്കൂളുകളുമാണ്.
എല്ലാ വിഷയങ്ങള്‍ക്കും കൂടുതല്‍ എ പ്ലസ് നേടിയ റവന്യൂ ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. 49,081 പേര്‍ക്ക് എല്ലാ വിഷയത്തിനും എ ഗ്രേഡും 86,988 പേര് ബി പ്ലസ് ഗ്രേഡും 1,40,739 പേര് ബി ഗ്രേഡും നേടി. 22,01,160പേര് സി പ്ലസ് ഗ്രേഡും 3,34,867 പേര് സി ഗ്രേഡും കരസ്ഥമാക്കി. പ്രൈവറ്റ് വിഭാഗത്തില്‍ പഴയ സ്കീമില്‍ 446 പേര് പരീക്ഷയെഴുതിയതില്‍ 259 പേരും പുതിയ സ്കീമില്‍ പരീക്ഷയെഴുതിയതില്‍ 1,223 പേരും ഉന്നതപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം യഥാക്രമം 58.07, 57.61.
എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്) വിഭാഗത്തില്‍ നൂറുശതമാനമാണ് വിജയം. 294 പേര് പരീക്ഷയെഴുതിയതില്‍ എല്ലാവരും വിജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ 3,516 പേര് പരീക്ഷയെഴുതിയതില്‍ 3,474 പേര് വിജയിച്ചു- 98.8 ശതമാനമാണ് വിജയം. ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്) വിഭാഗത്തില്‍ 20 പേര് പരീക്ഷയെഴുതിയതില്‍ 17 പേര് ഉപരിപഠനത്തിന് യോഗ്യരായി.
ആര്‍ട്ട് ഹൈസ്കൂള്‍ വിഭാഗത്തില്‍ 80 പേര് പരീക്ഷയെഴുതിയപ്പോള്‍ 77 പേരും ഉപരിപഠനത്തിന് യോഗ്യത നേടി- 96.2 ശതമാനമാണ് വിജയം. എസ്എസ്എല്‍സിക്ക് 26,642 പേര്‍ക്കും ടിഎച്ച്എസ്എല്‍സിയില്‍ 520 പേര്‍ക്കുമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്.
പട്ടികജാതി വിഭാഗത്തില്‍ 93.09 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തില്‍ 84.37 ശതമാനവും ഒബിസിയില്‍ 96.81 ശതമാനവുമാണ് വിജയം. പട്ടികജാതിയില്‍ 3,644 പേര്‍ക്കും പട്ടികവര്‍ഗത്തില്‍ 1,497 പേര്‍ക്കും ഒബിസിയില്‍ 10,470 പേര്‍ക്കും എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: