പയ്യന്നൂര്‍: ഏഴിലോട് മാരിയമ്മന്‍ കോവില്‍ ത്രിദിന പൂജാ ഉത്സവം തുടങ്ങി മഞ്ചേശ്വരം ദഡാജെ ഗണേഷ് തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ നവക ശുദ്ധി, കലശാഭിഷേകം, ചണ്ഡികാ ഹോമം, സ്വയംവര പൂജ എന്നിവ നടന്നു. ഇന്നലെ വൈകിട്ട് ആറിന് ദീപസ്തംഭം, എടനാട് ഈസ്റ്റ് എല്‍പി സ്‌കൂള്‍ പരിസരത്തുനിന്നും തിരുമുല്‍ കാഴ്ച, 8ന് ദേവീദര്‍ശനം, അന്നദാനം, 10.30ന് ശ്രീമുത്തപ്പന്‍ വില്‍ക്കലാമേള എന്നിവയുണ്ടായി. ഇന്ന് രാവിലെ 7.30ന് നിവേദ്യ പൂജ, 10 മണിക്ക് മായാറാണി, മാരിയമ്മ ദേവിമാരുടെ ദര്‍ശനം, 1 മണിക്ക് അന്നദാനം തുടര്‍ന്ന് കൂട്ടപ്രാര്‍ത്ഥന എന്നിവയുണ്ടാകും.
















