പയ്യന്നൂര്‍: കേന്ദ്രസര്‍ക്കാരിന്റെ വികസന നേടങ്ങളുടെ വീഡിയോ പ്രദര്‍ശനവുമായി ബിജെപിയുടെ വിജയരഥം കല്ല്യാശ്ശേരി മണ്ഡലത്തില്‍ യാത്ര തുടങ്ങി. ചെറുതാഴം കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനവും നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും എന്‍ഡിഎ സര്‍ക്കാരിന്റെയും വികസന പദ്ധതികളാണ് വിജയരഥത്തില്‍ പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രദര്‍ശനം മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വരും ദിവസങ്ങളില്‍ നടക്കും. കല്ല്യാശ്ശേരി മണ്ഡലത്തില്‍ പത്തുദിവസമാണ് രഥയാത്ര നടക്കുക.
















