പാനൂര്‍: ആവേശത്തിമിര്‍പ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്റര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. .ഇന്നലെ ഉച്ചക്ക് 1..55ന് നേതാക്കളായ പി.സത്യപ്രകാശ്, എന്‍.കെ.നാണു മാസ്റ്റര്‍, വി.പി.സുരേന്ദ്രന്, എ.പി.പുരുഷു, അഡ്വ.കെ.രഞ്ചിത്ത്, അഡ്വ.ഷിജിന്‍ലാല്‍ എന്നിവരോടൊപ്പമെത്തിയാണ് മൂന്ന്സെറ്റ് പത്രിക നല്‍കിയത്. ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ കെ.കെ. മോഹന്‍ദാസ് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. തന്റെ കൈവശം 5000 രൂപയും ഭാര്യ വനിതാറാണിയുടെ കൈവശം 6000 രൂപയുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. പന്ത്രണ്ട് ലക്ഷത്തിന്റെ ഹൗസിംഗ് ലോണ്‍ ബാധ്യത എല്‍ഐസിയിലുണ്ട്. എസ്ബിഐ വിലങ്ങാട് ശാഖയില്‍ സദാനന്ദന്‍മാസ്റ്ററുടെ പേരില്‍ 1,62,786 രൂപയും 2,730 രൂപയുമുണ്ട്. ഭാര്യയുടെ പേരില്‍ 1,50000 രൂപയും മകള്‍ യമുനഭാരതിയുടെ പേരില്‍ 1,70,000 രൂപയുമുണ്ട്. ബിജെപി ഓഫീസ് പരിസരത്ത് നിന്നും നേതാക്കളും പ്രവര്‍ത്തകരുമായി പ്രകടനമായാണ് ഉച്ചച്ചൂടിനെ വകവെക്കാതെ സദാനന്ദന്‍മാസ്റ്റര്‍ പത്രിക സമര്‍പ്പണത്തിനായി എത്തിയത്. സംഘപരിവാര്‍ നേതാക്കളായ കെ.സജീവന്, പി.സത്യപ്രകാശ്, എന്‍.കെ.നാണുമാസ്റ്റര്‍, ടി.രാജശേഖരന്, വി.പി.ഷാജി, വി.പി.സുരേന്ദ്രന്, കെ.പി.സഞ്ജീവ്കുമാര്‍, വി.പി.ബാലന്, എ.പി.പുരുഷു, സി.പി.സംഗീത, കെ.കാര്‍ത്തിക, എന്‍.രതി, ശില്പനായര്, എ.പി.വസന്ത തുടങ്ങിയ നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: