തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യവ്യവസ്ഥ പ്രകാരം കണ്ണൂര്‍ ജില്ലയില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജില്ലാ പ്രവേശനാനുമതി ഹരജ മെയ് 5ലേക്ക് മാറ്റി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് രാജ് കുമാറെയാണ് കേസ് മാറ്റിയത്. സിബിഐക്ക് വേണ്ടി അഡ്വ.വിജയയും പ്രതിക്ക് വണ്ടി അഡ്വ.കെ.വിശ്വനും ഹാജരായി. മനോജിനെ കൊലപ്പെടുത്തിയ കേസില്‍ 25-ാം പ്രതിയാണ് ജയരാജന്‍. ഇതേ കേസില്‍ ജില്ലയില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട പ്രതികളായ രാമചന്ദ്രന്‍, പ്രകാശന്‍, കൃഷ്ണന്‍ എന്നിവര്‍ക്ക് വോട്ട് ചെയ്യാന്‍ 16ന് ഒരുദിവസത്തേക്ക് കോടതി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
















