കണ്ണൂര്‍: എന്‍ഡിഎ കണ്ണൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കെ.ഗിരീഷ് ബാബു ഡപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) പി.സയ്യിദ് അലി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പിച്ചു. ബിജെപി ഓഫീസ് പരിസരത്ത് നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായെത്തിയാണ് ഗിരീഷ്ബാബു പത്രിക സമര്‍പിച്ചത്. ഗിരീഷ് ബാബുവിന് വേണ്ടി രണ്ട് സെറ്റ് പത്രികകള്‍ നല്കി. ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്, സംസ്ഥാനസമിതി അംഗങ്ങളായ എ.ദാമോദരന്‍, കെ.രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, രവീന്ദ്രനാഥ് ചേലേരി, ടി.സി.മനോജ്, അഡ്വ. അംബികാസുതന്‍, അഡ്വ. രഞ്ജന്‍, അഡ്വ.ശ്രീകാന്ത് രവിവര്‍മ, ജയരാജന് മാസ്റ്റര്‍, അനില്‍കുമാര്‍, കെ.കെ.പ്രശോഭ്, കെ.സമജ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: