കോന്നി: കോന്നി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. ഡി.അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മേട ചൂടിനെ വകവെയ്ക്കാതെ വേറിട്ട പ്രചരണവുമായി മഹിള മോര്‍ച്ച കോന്നിയില്‍. മൂന്ന്ഘട്ടങ്ങളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കം മണ്ഡലത്തിലെ മുഴുവന്‍ കോളനികള്‍ സന്ദര്‍ശിച്ച് കോളനി നിവാസികളുടെകുടിവെള്ളം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ അവരുമായി പങ്കിട്ടുകൊണ്ടുള്ള പ്രചരണ പരിപാടിയാണ് നടക്കുന്നത്.
ഇതിനായി മഹിള മോര്‍ച്ചയുടെ ജില്ല ,മണ്ഡലം പ്രവര്‍ത്തകര്‍ നാല് സ്ക്വാഡായി തിരിഞ്ഞ് ഓരോ പഞ്ചായത്തിലേയും മഹിളപ്രവര്ത്തകരുമായി സഹകരിച്ചുകൊണ്ട് കോളനി സന്ദര്സനം നടത്തുന്നു.ഇരുപതില്‍ കുറയാത്ത മഹിള സംഘങ്ങളാണ് ഈ പര്യടനത്തില്‍ പങ്കെടുക്കുന്നത്.ഏപ്രില്‍ 25മുതല്‍ മെയ്1 വരെയുള്ള ദിവസങ്ങളിലാണ് ഒന്നാം ഘട്ട പരിപാടി.
രണ്ടാം ഘട്ടത്തില്‍ മഹിള കൂട്ടായ്മകള്‍ സംഘടിപ്പിച്ചുകൊണ്ടുള്ള പ്രചരണം നടക്കും.മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേയും ബൂത്തുകളില്‍ രണ്ട് മുതല്‍ മൂന്ന് വരെയുള്ള ചെറിയ മഹിള കൂട്ടായ്മകളാണ് സംഘടിപ്പിക്കുന്നത്.മഹിള മോര്‍ച്ച കൂടാതെ കുടുംബശ്രീ യൂണിറ്റുകള്‍ ഉള്‍പ്പടെയുള്ള മറ്റ് വനിത സംഘടനയിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള കൂട്ടായ്മകള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്.മെയ്1മുതല്‍ 8വരെ നടക്കുന്ന ഈബൂത്ത് തല കൂട്ടായ്മയ്ക് സമാപനം കുറിച്ച കൊണ്ട് മെയ് 8,9 തീയതികളിലായി മുഴുവന്‍ പഞ്ചായത്തുകളിലും പഞ്ചായത്ത് തലകൂട്ടായ്മ സംഘടിപ്പിക്കും.മുന്നൂറ് മഹിളകളില്‍ കുറയാത്ത പ്രാതിനിധ്യം ഉള്ള ഈ കൂട്ടായ്മയോടനുബന്ധിച്ച് സ്വച്ച് ഭാരത് അഭിയാന്റെ ഭാഗമായി ഓരോ പഞ്ചായത്തിലെയും ഏതെങ്കിലും ഒരു പൊതു സ്ഥലത്ത് ശുചീകരണം നടത്തും. മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ തുടങ്ങിയിരിക്കുന്ന പരിപാടികളുടെ തുടക്കമായ കോളനി സന്ദര്‍ശനം ശ്രദ്ധേയമായ രീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
മഹിള മോര്‍ച്ച ജില്ലാപ്രസിഡന്റ് മിനി ഹരികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.സുമതിയമ്മ ,വത്സലകുമാരി, ജില്ലാസെക്രട്ടറി ആശ ഹരികുമാര്‍,മണ്ഡലം കണ്‍വീനര്‍ ബിന്ദു ഹരികുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് മാരായ പുഷ്പലത രാധാകൃഷ്ണന്,സുധ പ്രസാദ്, മണ്ഡലം സെക്രട്ടറിമാരായ ശ്രീദേവി പുഷ്പന്, മണി.എസ്.നായര്‍ ,ബിജെപി മണ്ഡലം കമ്മറ്റിയംഗം റ്റി.സുധ, മീന.എം.നായര്‍ എന്നിവര്‍ പ്രചരണപരിപാടികള്‍ക്ക് നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: