കണ്ണൂര്‍: ആകാശവാണി കണ്ണൂര്‍ നിലയത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി വോട്ടവകാശം വിനിയോഗിക്കുന്നവരുടെ കൂട്ടായ്‌മ ഇന്ന് രാവിലെ കണ്ണൂരില്‍ നടക്കും. വോട്ട് ചെയ്യുന്നതിന് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കോളേജ് ഓഫ് കോമേഴ്‌സിലെ പുതുവോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് പരിപാടി. ഞങ്ങളും വോട്ട് ചെയ്യും എന്ന പേരിലുള്ള പരിപാടി രാവിലെ 10.15 ന് കോളേജ് ഹാളില്‍ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്യും. ശൗരിചക്ര കമാന്റോ പി.വി മനേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആകാശവാണി പ്രോഗ്രാം മേധാവി കെ.ബാലചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിക്കും.
















