കോഴിക്കോട്: രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ദായകനുള്ള റാന്‍സ്റ്റാഡ് അവാര്‍ഡ് ഇത്തവണയും ഗൂഗിള്‍ ഇന്ത്യക്ക്. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് പുരസ്‌കാരം ഗൂഗിളിന് ലഭിക്കുന്നത്. മെഴ്‌സഡസ് ബെന്‍സാണ് രണ്ടാം സ്ഥാനത്ത് ഡെല്‍ ഇന്ത്യ (ഐടി), സാംസംഗ് ഇന്ത്യ (കസ്യൂമര്‍ ഇല്ക്‌ട്രോണിക്‌സ്), ആമസോ ഇന്ത്യ(ഇ-കൊമേഴ്‌സ്) എന്നീ കമ്പനികള്‍ വിവിധ മേഖലകളിലെ ഏറ്റവും ആകര്‍ഷകരായ തൊഴില്‍ദായകര്‍ക്കുള്ള അവാര്‍ഡുകള്‍ നേടി. ലോകത്തെ 25 രാജ്യങ്ങളിലെ രണ്ടുലക്ഷത്തിലധികം പേരുടെ ഇടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ വിവരങ്ങളെ ആശ്രയിച്ചാണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുത്തത്. റാന്‍സ്റ്റാഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ.മൂര്‍ത്തി കെ ഉപ്പലുരി അറിയിച്ചു. സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങളനുസരിച്ച് ഇന്ത്യന്‍ ജോലിക്കാരന്‍ ജോലിക്കുള്ള കമ്പനി തെരഞ്ഞെടുക്കുന്നതില്‍ പ്രഥമ മാനദണ്ഡമായി കണക്കാക്കുന്നത് നല്ല ശമ്പളത്തേയും മറ്റ് ആനുകൂല്യങ്ങളെയുമാണ്.
















