മാങ്ങാട്ടിടം: മട്ടന്നൂര്‍ നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ഥി ബിജു ഏളക്കുഴി മാങ്ങാട്ടിടം പഞ്ചായത്തിലും, മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും പര്യടനം നടത്തി. ഇതിനോടകം ഇവിടങ്ങളില്‍ രണ്ടാംഘട്ട പര്യടനവും പൂര്‍ത്തികരിച്ചു. മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നെല്ലൂന്നി, ഉരുവച്ചാല്‍, കരേറ്റ എന്നിവിടങ്ങളിലും മാങ്ങാട്ടിടം പഞ്ചായത്തില്‍ മെരുവമ്പായി, മെരുവമ്പായി ഐടിഐ, സ്‌കൂള്‍ എന്നിവിടങ്ങളിലുമാണ് പര്യടനം നടത്തിയത്. ജനങ്ങള്‍ക്കിടയില്‍ തരംഗമായിമാറിയ ബിജെപി. സ്ഥാനാര്‍ഥി ഇതിനോടകം യുവമനസ്സുകള്‍ക്കിടയിലും സ്ഥാനംപിടിച്ചിരിക്കുകയാണ്. ഷിജുകരേറ്റ, അനീഷ് നീര്‍വ്വേലി, കെ.മോഹനന്‍, ശശിധരന്‍, സുരേഷ്ബാബു, സുനില്‍കുമാര്‍ പെരിഞ്ചേരി, വിനീഷ്‌കരേറ്റ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
















