പാനൂര്‍: ബിജെപി നിയന്ത്രണത്തിലുളള സാംസ്ക്കാരിക നിലയം കയ്യേറി സിപിഎം കാടത്തം. കതിരൂര്‍ കാവിനു സമീപത്തെ സരിഗ സാംസ്ക്കാരിക നിലയത്തിന്റെ കെട്ടിടമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണപരിപാടികള്‍ എഴുതിയും, കതിരൂര്‍ സഖാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും വികൃതമാക്കിയത്. ഇതുസംബന്ധിച്ച് കതിരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. നിരവധി തവണ അക്രമിക്കപ്പെട്ട സ്ഥാപനമാണിത്. ഇന്നലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സദാനന്ദന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കളും,പ്രവര്‍ത്തകരും സ്ഥലത്തെത്തി. സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയുടെ പ്രത്യക്ഷ ഉദാഹരണമാണ് സരിഗ സാംസ്ക്കാരിക നിലയം കയ്യേറിയ സംഭവമെന്ന് സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു. രണ്ടു ദിവസം മുന്‍പ് നടന്ന അക്രമത്തില്‍ കതിരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണ്. നടപടിയെടുക്കാന്‍ പോലീസ് വൈമുഖ്യം കാട്ടിയാല്‍ കടുത്ത പ്രതിഷേധ പരിപാടികള്‍ക്ക് സംഘനേതൃത്വം തീരുമാനമെടുക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. വിപി.ഷാജി, വിപി.ബാലന്, വിപി.സുരേന്ദ്രന്, എന്‍.രതി.കെ.പ്രകാശന്, ആര്‍വി.ശശിധരന്, കെ.ഷംജിത്ത് തുടങ്ങിയ നേതാക്കള്‍ സംഭവസ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: