കൊടുവള്ളി: പട്ടികജാതി വിഭാഗക്കാരോട് വിവേചനം കാണിച്ച സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കാന്‍ കേരള പട്ടികജാതി വര്‍ഗ ഐക്യവേദി. ഇന്നലെ കൊടുവള്ളിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഭാരവാഹികള്‍ തങ്ങളെ വഞ്ചിച്ചവര്‍ക്കെതിരെ നിലപാടെടുക്കുമെന്നറിയിച്ചത്. തിരുവമ്പാടിയില്‍ മത്സരിക്കുന്ന വി.എം. ഉമ്മര്‍, കൊടുവള്ളിയില്‍ നിന്ന് എംഎല്‍എ ആയപ്പോള്‍ പട്ടികജാതിക്കാരുടെ ശ്മശാനം അടക്കം കൊത്തിമാന്താന് കൂട്ടുനിന്നുവെന്നു നേതാക്കള്‍ ആരോപിച്ചു. ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചെങ്കിലും നിയമവിരുദ്ധമായി ശ്മശാന ഭൂമിയില്‍ ബില്‍ഡിംഗ് നിര്‍മ്മിക്കുകയും റോഡ് വെട്ടുകയും ചെയ്തു. പട്ടികജാതി നിയമസഭാ സമിതിയുടെ ഉത്തരവാണെന്ന് കള്ളം പറഞ്ഞാണ് എംഎല്‍എ ഇതിനെ ന്യായീകരിച്ചത്. വാവാട് പട്ടികജാതി ശ്മശാന പ്രശ്നത്തില്‍ നടന്ന സംഘര്‍ഷത്തില്‍ എംഎല്‍എ ഒരു വിഭാഗത്തിന്റെ പക്ഷം പിടിക്കുകയാണ് ചെയ്തത്. തിരുവമ്പാടി മണ്ഡലത്തില്‍ 36 ശതമാനം പട്ടികജാതി വോട്ടുണ്ടെന്നും തങ്ങളെ വഞ്ചിച്ച രാഷ്ട്രീയക്കാര്‍ക്കെതിരെ ഇത് പ്രയോഗിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. മെയ് ഒന്ന് മുതല്‍ 15 വരെ മണ്ഡലത്തില്‍ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ഗോവിന്ദന്, വേലായുധന്, വിഷ്ണുവര്ദ്ധന് കൊടിയത്തൂര്‍, ശശികുമാര്‍ കാരശ്ശേരി, മോഹിനി മങ്ങാട്, പ്രമലാജ് കോടഞ്ചേരി, പ്രഭാഷ് പന്ന്യങ്ങാട് പുറായില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: