കോഴിക്കോട്: നാടകോത്സവങ്ങളെ നാടക അക്കാദമികള്‍ ഗൗരവമായി കാണണമെന്ന് കേരള സംഗീത നാടകഅക്കാദമി വൈസ്ചെയര്‍മാന്‍ ടി.എം. എബ്രഹാം പറഞ്ഞു. അവതരിപ്പിക്കേണ്ട നാടകങ്ങള്‍ തന്നെയാണോ നാടകമേളകളില്‍ അവതരിപ്പിക്കുന്നത് എന്ന് അക്കാദമികള്‍ ഉറപ്പ് വരുത്തണം. കോഴിക്കോട് ടൗണ്‍ഹാളില്‍ എന്‍. കൃഷ്ണപിള്ള ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന നാടക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇബ്സന്റെ രചനാ രീതിയിണ് എന്‍. കൃഷ്ണപിള്ള പിന്തുടര്ന്നത്. കുടുംബബന്ധങ്ങളിലെ താളപ്പിഴകളും, പ്രശ്നങ്ങളുമാണ് കൂടുതലായും എന്‍. കൃഷ്ണപിള്ള അരങ്ങില്‍ എത്തിച്ചത്. അധ്യാപകനാ യിരുന്ന അദ്ദേഹത്തിന്റെ നാടകജീവിതം ആരംഭിച്ചത് ക്ലാസ് മുറികളില്‍ നിന്നാണ്. കേരള കുടുംബജീവിത സാഹചര്യങ്ങളിലൂടെ കൈരളിയുടെ കഥപറഞ്ഞ എന്‍. വി. കൃഷ്ണപിള്ളക്ക് ശേഷം കേരളത്തില്‍ ഇതുവരെ അത്തരം ഒരു നാടകകൃത്ത് ഉണ്ടായിട്ടില്ല. നാടകത്തെ പടുത്തുയര്‍ത്തികൊണ്ടുവന്ന കൃഷ്ണപിള്ളയുടെ നാടകവും മറ്റ് നാടകങ്ങളും കൂടുതലായി കേരളത്തില്‍ അവതരിപ്പിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. വി.ആര്. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.
ഡോ. എഴുമറ്റൂര്‍രാജരാജവര്‍മ്മ, ടി.എം. അബ്രഹാം, ഖാദര്‍ പാലാഴി, ഡോ.എന്‍.തോമസ്കുട്ടി, ഇ.പി. ജ്യോതി, കോഴിക്കോട് ഗോപിനാഥ്, ഡോ.കെ.വി.തോമസ്, ഡോ. എം. എം. ബഷീര്‍, ഡോ. കെ. ശ്രീകുമാര്‍, ഡോ. പ്രദീപന് പാമ്പിരിക്കുന്ന്, എ.രത്നാകരന്, പന്ന്യന്രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജന്മശതാബ്ദി സമ്മേളനവും, നാടകവും ആര്‍ട്ട് ഗ്യാലറിയില്‍ എന്‍. കൃഷ്ണപിള്ളയുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: