ഇരിട്ടി: കാറില്‍ കടത്തുകയായിരുന്ന രേഖകളില്ലാത്തല്ലാത്ത 5 ലക്ഷം രൂപ പിടികൂടി. ഇരിട്ടി ഉളിക്കല്‍ റോഡില്‍ കടത്തും കടവില്‍ വെച്ച് വൈകുന്നേരം ആറ് മണിയോടെ വാഹന പരിശോധനക്കിടെ ഇലക്ഷന്‍ പ്രത്യേക പരിശോധക സംഘത്തിലെ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് മനോഹരന്‍ കോട്ടാത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്. കാറിന്റെ ഡിക്കിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു പണം. മനോഹരന്‍ കോട്ടാത്തിനെ കൂടാതെ എഎസ്‌ഐ കെ.കെ.സജീവന്‍, കെ.വി.സിജേഷ്, വി.പ്രതീപ്, ഡ്രൈവര്‍ സണ്ണി, വീഡിയോ ഗ്രാഫര്‍ അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു. മതിയായ രേഖ ഹാജരാക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പണം ഇരിട്ടി ട്രഷറിയില്‍ അടച്ചു.
















