കണ്ണൂര്‍: ഉത്തരകേരള കവിതാ സാഹിത്യവേദി ഹാസ്യസാഹിത്യനായകന് സഞ്ജയന് അനുസ്മരണ സദസ്സും ഭാരതീയ ചിത്രകലാ പുരസ്കാര സമര്‍പ്പണവും നടത്തി. എം.ഗംഗാധരന് അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ പി.മനോഹരന് സദസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊഫ.കകെ.പി.നരേന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യചര്‍ച്ചയില്‍ അക്ഷരഗുരു കവിയൂര്‍, ഡോ.എന്‍.കെ.ശശീന്ദ്രന്, എം.എന്‍.നമ്പ്യാര്‍, വല്ലി ടീച്ചര്‍, സൗമി മട്ടന്നൂര്‍, ചന്ദ്രന് മന്ന, സുനില്‍ മടപ്പള്ളി, സോമന് മാഹി, വാസന്തി രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. കലൈമണി സതീശങ്കര്‍ മാഹിക്ക് ഭാരതീയ ചിത്രകലാ പുരസ്കാര സമര്‍പ്പണവും നടത്തി. പി.ആര്.,കുമാര്‍ജി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: