തലശ്ശേരി: പാനൂര്‍ താലൂക്ക് ആശുപത്രി സ്ഥലമെടുപ്പ് കമ്മറ്റിയില്‍ തിരിമറിയും അഴിമതിയും നടത്തിയെന്ന് ആരോപിച്ച് ജനകീയ സമിതി സെക്രട്ടറി ഇ.മനീഷ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ മെയ് 25ന് മുമ്പ് റിപ്പോര്‍ട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കോടതി ഉത്തരവിട്ടതായി ഇ.മനീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന കൃഷിമന്ത്രി കെ.പി.മോഹനന്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.പി.വസന്തകുമാരി, പി.കെ.അബ്ദുള്ള, പി.പി.എ.സലാം, പി.കെ.പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് ജനകീയ സമിതി പരാതി നല്‍കിയത്. പണം പിരിച്ചവര്‍ സ്ഥലം വാങ്ങുകയോ കമ്മറ്റിയില്‍ കണക്ക് ബോധിപ്പിക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. പത്രസമ്മേളനത്തില്‍ കെ.കെ.ചാത്തുക്കുട്ടി, എടച്ചോളി ഗോവിന്ദന്‍, കെ.പി.ദിനേശന്‍ എന്നിവരും പങ്കെടുത്തു.
















